Breaking News

Trending right now:
Description
 
Feb 16, 2015

സിന്‍ഡ്രല്ലയുടെ അരക്കെട്ടിന്റെ പേരില്‍ തര്‍ക്കം

image സിഡ്‌നി പിക്‌ചേഴ്‌സിന്റെ പുതിയ സിന്‍ഡ്രല്ല ചിത്രം വാര്‍ത്തകളില്‍ നിറയുന്നു. സിന്‍ഡ്രല്ലയായി അഭിനയിക്കുന്ന ലില്ലി ജെയിംസിന്റെ അരക്കെട്ടാണ്‌ തര്‍ക്കവും വിവാദവും ഉയര്‍ത്തിയിരിക്കുന്നത്‌. ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ്‌ ഇവരുടെ അരക്കെട്ടിന്റെ ആകൃതിക്കു പിന്നിലെന്നാണ്‌ ആരോപണം. വിവാദം സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ വെബ്‌സൈറ്റുകളിലൂടെ അതിവേഗം പടര്‍ന്നതോടെ സിനിമാകമ്പനി മറുപടിയുമായി രംഗത്ത്‌ എത്തി. ലില്ലിയുടെ ശരീര ആകൃതിക്കു പിന്നില്‍ തട്ടിപ്പൊന്നുമില്ലെന്നാണ്‌ ഇവരുടെ വാദം. അരക്കെട്ടിന്റെ ഭംഗികൂട്ടാന്‍ പ്രത്യേകം തയാറാക്കിയ വസ്‌ത്രം ഉപയോഗിച്ചിരുന്നു. ഇത്‌ വിവാദമാക്കേണ്ട കാര്യമില്ല. സാധാരണ സ്‌ത്രീക്ക്‌ ഇത്രയും ചെറിയ അരക്കെട്ട്‌ സാധ്യമല്ലെന്നു നടി സാറാ ആന്‍ മാസേ പറഞ്ഞു. അതേസമയം, സിന്‍ഡ്രല്ലയുടെ പുതുതലമുറയ്‌ക്ക്‌ തെറ്റായ സന്ദേശം നല്‍കുകയാണെന്നാണ്‌ ഒരുവിഭാഗത്തിന്റെ നിലപാട്‌.