Breaking News

Trending right now:
Description
 
Feb 15, 2015

ഫ്രണ്ട്‌ ഫോര്‍ ലൈഫ്‌ പദ്ധതിക്കായി മുത്തൂറ്റ്‌ ഗ്രൂപ്പ്‌-ഡബ്ലിയു ഡബ്ലിയു എഫ്‌ സഖ്യം

image കൊച്ചി: ആനകളെ സംരക്ഷിക്കുന്നതിനായി മുത്തൂറ്റ്‌ ഗ്രൂപ്പും വേള്‍ഡ്‌വൈഡ്‌ ഫണ്ട്‌ ഫോര്‍ നേച്ചര്‍- ഇന്ത്യയും ചേര്‍ന്ന്‌ ഫ്രണ്ട്‌സ്‌ ഫോര്‍ ലൈഫ്‌ എന്ന ബൃഹദ്‌ പദ്ധതിക്ക്‌ തുടക്കമിടുന്നു. ആനകളുടെ എണ്ണം കുറയാതെ നിലനിര്‍ത്തുകയും, അവയുടെ ആവാസ കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയും, ആനകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകയുമാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.

കേരളം, തമിഴ്‌നാട്‌, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്‌ഡ്‌, അരുണാചല്‍ പ്രദേശ്‌, ആസാം എന്നീ സംസ്ഥാനങ്ങളിലെ ആനകളുടെ നിവാസ മേഖലകളാണ്‌ പ്രധാനമായും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ആനകളുടെ സംരക്ഷണത്തിനായുള്ള നിലവിലുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും, നിയമനിര്‍മാണമടക്കമുള്ള സംവിധാനങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യാന്‍ ഫ്രണ്ട്‌സ്‌ ഫോര്‍ ലൈഫ്‌ പദ്ധതി ലക്ഷ്യമിടുന്നു. മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഹാഥി മേരാ സാഥി സിഎസ്‌ആര്‍ സംരംഭത്തിന്റെ ഭാഗമായാണ്‌ ഡബ്ലിയുഡബ്ലിയുഎഫുമായുള്ള ഈ സംയുക്ത പദ്ധതി.

ഏഷ്യന്‍ ആനകളുടെ 60 ശതമാനവും ഇന്ത്യയിലാണുള്ളത്‌. 1970കള്‍ മുതലേ ആന സംരക്ഷ പദ്ധതികളില്‍ ഡബ്ലിയുഡബ്ലിയുഎഫ്‌ സജീവമാണ്‌. മുത്തൂറ്റ്‌ ഗ്രൂപ്പുമായുള്ള സഹകരണം ഈ ശ്രമങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്തു പകരും; ഡബ്ലിയുഡബ്ലിയുഎഫ്‌ ഇന്ത്യ സെക്രട്ടറി ജനറലും സിഇഒ യുമായ രവി സിംഗ്‌ പറഞ്ഞു.