Breaking News

Trending right now:
Description
 
Feb 12, 2015

മലങ്കര സഭയിലെ വിശ്വാസപരമായ തര്‍ക്കങ്ങൾക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല, സഭാമക്കള്‍ സമാധാനം ആഗ്രഹിക്കുന്നു: പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ

Johnson Punchakkonam
image "മലങ്കര സഭയിലെ വിശ്വാസപരമായ തര്‍ക്കങ്ങൾക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല. ശാശ്വത സമാധാനം മലങ്കരയില്‍ യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാ കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുമെന്നും ഇരു വിഭാഗങ്ങളും പരസ്പര സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഒരേ കുടുംബത്തിലെ സഹോദരങ്ങള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആത്മീയ അവസരങ്ങളില്‍ പോലും ഒരുമിച്ചു ചേരാന്‍ കഴിയാത്ത അവസ്ഥയിലാണെന്നുള്ളതാണ് എന്റെ പ്രധാന ദുഃഖം. താന്‍ ചെല്ലുന്നിടത്തെല്ലാം സഭാമക്കള്‍ സഭാസമാധാനത്തിന് ആഗ്രഹിക്കുന്നതായി മനസ്സിലാക്കുന്നു. സഹോദരന്മാരുടെ ഇടയിലെ ഭിന്നിപ്പ് താല്‍ക്കാലികമാണെന്നതിനാല്‍ സഹനവും ക്ഷമയും വിട്ടുവീഴ്ചയും സഭാംഗങ്ങള്‍ കാട്ടേണ്ട സമയമാണ് . സമാധാനപരമായ സഹവര്‍ത്തിത്വവും പ്രാര്‍ഥനയിലധിഷ്ഠിതമായ ജീവിതവും സഭയിലും ലോകത്തെമ്പാടും ഉണ്ടാകേണം.പാവപ്പെട്ടവരുടെ നേര്‍ച്ചപ്പണം വ്യവഹാരങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നത് വിഷമിപ്പിക്കുന്നതായി പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. മലങ്കര ഒാര്‍ത്തഡോക്സ് സഭയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിഷനെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു."

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വിവിധ ദിവസങ്ങളിൽ വന്ന വാർത്തകളുടെ സത്തയാണ് മുകളിൽ പറഞ്ഞിരിക്കുന്ന വാചകങ്ങൾ. കേള്‍ക്കുമ്പോള്‍ സുഖം തോന്നുന്ന സഭാസമധാനം എന്ന വാക്കുകൾ. മലങ്കര സഭയില്‍ ശാശ്വതമായ സമാധാനം ഉണ്ടാവണം എന്ന ആത്മാർത്ഥമായ ആഗ്രഹം പരി പത്രിയര്‍കീസു ബാവയ്ക്ക് ഉണ്ടെങ്കില്‍

  1. മാർത്തോമ ശ്ലീഹായുടെ പിന്ഗാമിത്വം അംഗീകരിക്കണം.
  2. തന്റെ പേരിലുള്ള വഴക്കുകള്‍ അവസാനിപ്പിക്കണം എന്ന് കല്പന പുറപ്പെടുവിക്കുവാൻ തയ്യാറാക്കെണം.
  3. 1934 ലെ സഭാ ഭരണഘടനക്കു വിരുദ്ധമായുള്ള പട്ടം കൊടുക്കലുകള്‍ അവസാനിപ്പിക്കെണം?
  4. 1912 ലെ കാതോലിക്കേറ്റ്, 1934 ലെ സഭാ ഭരണഘടന, പഴയ സെമിനാരി, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍,
  5. 1958 സുപ്രീം കോടതി വിധി, 1995 സുപ്രീം കോടതി വിധി, 2002 ലെ മലങ്കര മെത്രപോലീത്താ സ്ഥാനം, മലങ്കര സഭയുടെ 1600 ഓളം ഇടവകപള്ളികള്‍ തുടങ്ങിയ കോടതി വിധികള്‍ മാനിക്കുയാണ് ഉത്തമം.
മാർത്തോമ ശ്ലീഹായുടെ പിന്ഗാമിത്വം

1980 മുതൽ യാക്കോബായ വിഭാഗത്തിന്റെ കാതോലിക്കയായി മോർ ഇഗ്നാത്തിയോസ് സാക്കാ പാത്രിയർക്കീസിനാൽ വാഴിക്കപ്പെട്ട മാർ ബസേലിയോസ് പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവയുടെ വാക്കുകൾ അല്പം ഒന്ന് കേട്ടാൽ എല്ലാ തർക്കങ്ങളും അവസാനിക്കും. "മദ്രാസ് എന്ന് കേൾക്കുമ്പോൾ നാം ഒരാളെ ഓർക്കും. ആരെയാണ് ? മാർത്തോമ ശ്ലീഹ .. നിങ്ങൾ എല്ലാവരും പറയേണ്ടതാ അത് .നമ്മൾ മാർത്തോമ ശ്ലീഹായുടെ മക്കളാ..ഭൂലോകം മുഴുവൻ നമ്മളെ അറിയുന്നത് അങ്ങനെയാണ്. മാർത്തോമ ക്രിസ്ത്യാനികൾ എന്നാ.....എന്റെ ദൈവമേ ഞങ്ങൾ മാർത്തോമ ക്രിസ്ത്യാനികളാണ് . എന്നാൽ മാർത്തോമ ശ്ലീഹാ രക്ത സാക്ഷിത്വം പ്രാപിച്ച സ്ഥലത്ത് മാർത്തോമ ശ്ലീഹായുടെ മക്കൾക്ക്‌ ആരാധിക്കുവാൻ ഒരു പള്ളിയില്ലല്ലോ എന്റെ ദൈവമേ ...എന്ന് അന്നേ വേദന അനുഭവിച്ച് പ്രാർഥിച്ചിട്ടുണ്ട് ? ക്രിസ്തുവിൽ ഞങ്ങളെ ജനിപ്പിച്ചത് മാർത്തോമാ ശ്ലീഹയാണ്; ആ തോമാശ്ലീഹയ്ക്ക് പട്ടത്വമില്ല എന്ന വേദവിപരീതം മലങ്കരസഭാ മക്കൾക്ക്‌ ഒരുകാലത്തും അങ്ങീകരിക്കുവാൻ സാധിക്കില്ല. ഇന്ന് പരിശുദ്ധ സഭയിൽ ഉണ്ടായ ഭിന്നതയ്ക്ക് മലങ്കര സഭ അല്ല കാരണം; ഈ വേദവിപരീതമാണ് കാരണം. ഈ വേദവിപരീതം പിൻവലിക്കാതെ എന്ത് പ്രസ്താവനകൾ നടത്തിയിട്ടും ഒരു കാര്യവുമില്ല. മാർത്തോമാ ശ്ലീഹായുടെ പൈതൃകത്തിനു കോട്ടം തട്ടുന്ന ഒന്നും ഞങ്ങൾ പ്രവർത്തിക്കുകയില്ല എന്ന് തീരുമാനം എടുത്താൽ ഒരളവുവരെ പ്രശ്നങ്ങൾ തീരും.

വിശ്വാസപരമായി മറ്റ് എന്ത് തര്‍ക്കങ്ങളാണ് കോടതികളിൽ നിലനില്ക്കുന്നത്? ഓറിയന്റല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിലകൊള്ളുന്ന സമൂഹം ശ്ളൈഹിക സിംഹാസ പിന്തുടര്‍ച്ച ഒഴികെ വിശ്വാസകാര്യങ്ങളില്‍ തര്‍ക്കം ഇല്ലാത്തവര്‍. അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ ആയിരിക്കണം മറ്റ് സഭകളുടെ തലവന്മാർ ആയിരിക്കണം എന്ന വാദമാണോ വിശ്വാസപരം? അന്ത്യോക്യൻ, അർമേനിയൻ, അലക്സാണ്ട്രിയൻ, എത്യോപ്യൻ, എറിത്രിയൻ,മലങ്കര സഭകൾ എല്ലാം തന്നെ വിശ്വാസത്തിലും, കൗദാശികവിഷയങ്ങളിലും, ആചാര അനുഷ്ടാനങ്ങളിലും ചില പ്രാദേശിക വിത്യാസങ്ങൾ ഒഴിച്ചാൽ പൊതുവെ സമാനത പുലർത്തുന്ന സഭകളാണ്. എന്നാൽ അന്ത്യോക്യൻ സഭക്ക് മലങ്കര സഭയുമായുള്ള ബന്ധത്തിൽ മാത്രം അധികാര അധീശത്വം വേണമെന്ന വാദം മാത്രമാണ് വിശ്വാസത്തിന്റെ പേരിൽ പ്രചാരണം നടത്തുവാൻ ശ്രമിക്കുന്നത്. ഒരേ അപ്പത്തിന്റെ അംശികളാണ് മലങ്കര സഭയിലെ ഇരു കക്ഷികളും.

ചരിത്രത്തിന്റെ എടുകളിലൂടെ

ക്രിസ്തീയ സഭയുടെ ഉല്‍ഭവം പാലസ്തീല്‍ ആയിരുന്നു. ആദിമ കാലത്ത് ക്രിസ്തു മതം ഗ്രീക്ക് , റോമന്‍ നാടുകളിലേക്കും ഭാരതം ഉള്‍പ്പെടെ ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. അന്ത്യോക്യയില്‍ വച്ചു രക്ഷകില്‍ വിശ്വസിച്ഛവര്‍ക്ക് “ക്രിസ്ത്യാനികള്‍” എന്ന പേര് ലഭിച്ചു.യേശു ക്രിസ്തുവില്‍ നിന്ന് ചൈത്യം ഉള്‍കൊണ്ട ശിഷ്യന്മാര്‍ ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലേക്ക് പോയി സുവിശേഷം അറിയിക്കുകയും സഭകള്‍ സ്ഥാപിക്കുകയും ചെയ്തു. യേശു അവരോടു പറഞ്ഞു “നിങ്ങള്‍ക്ക് സമാധാനം. എന്‍റെ പിതാവ് എന്നെ അയച്ചത്പോലെ ഞാനും നിങ്ങളെ അയക്കുന്നു. (യോഹന്നാന്‍ 20 :12 ) അതിനു ശേഷം അവന്‍ അവരുടെ മേല്‍ ഊതിക്കൊണ്ട് പറഞ്ഞു “നിങ്ങള്‍ പരിശുദ്ധ റൂഹയെ പ്രാപിപ്പിന്‍, നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ ക്ഷമിക്കപ്പെട്ടിരിക്കും, ആരുടെ പാപങ്ങള്‍ പിടിക്ക്ന്നുവോ അവ പിടിക്കപ്പെട്ടിരിക്കും”( യോഹന്നാന്‍ 20 :22). ഇത് തന്നെയാണ് പൌലോസ് ശ്ളീഹ തിമോത്തിയോസിാട് പറഞ്ഞത് “അല്ലയോ തിമോത്തിയോസേ നിന്നെ എല്‍പിച്ചതായ നിധി നീ സുക്ഷിച്ചു കൊള്ളണം” (1 തിമോത്തി 6 :20) “കശീശന്മാരുടെ കൈവേപ്പോട്കൂടി പ്രവചനത്താല്‍ നിനക്ക് ലഭിച്ചതായ നിന്നിലുള്ള കൃപാവരത്തെ നീ അവഗണിക്കരുത്”(1തിമോത്തി 4 :14). ആദിമ സഭയില്‍ രണ്ടു സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എപ്പിസ്കോപ്പയും ശെമ്മാശനും. കശീശന്‍മ്മാര്‍ എപ്പിസ്കൊപ്പയുടെ ഉപദേശകസംഘം മാത്രമായിരുന്നു. എപ്പിസ്ക്കോപ്പാമാര്‍ക്ക് തങ്ങളുടെ കീഴിലുള്ള എല്ലാ സഭകളിലും വി. ബലി അര്‍പ്പിക്കുവാന്‍ കഴിയാതെ വന്നപ്പോളാണ് ഉപദേഷ്ടാക്കളായ കശീശന്‍മാരിലേക്ക് പൌരോഹിത്യത്തിന്‍റെ കടമകള്‍ (ബലി അര്‍പ്പിക്കുക, പാപം മോചിക്കുക, തുടങ്ങി കൂദാശകള്‍ പരികര്‍മ്മിക്കുവാന്‍ അവരെ പൌരോഹിത്യ സ്ഥാനികളായി അഭിഷേകം ചെയ്തത് (Teachings of Twelve Apostles ). ശ്ളീഹന്മാര്‍ കര്‍ത്താവില്‍ നിന്നും സ്വീകരിച്ച സുവിശേഷമാണ് ലോകത്തോട് അറിയിച്ചതു. ദേശങ്ങള്‍ തോറും, പട്ടണങ്ങള്‍ തോറും അവര്‍ സുവിശേഷം പ്രസംഗിച്ചു. തങ്ങളുടെ ആദ്യത്തെ അനുയായികളില്‍ നിന്നും പരിശുദ്ധാത്മാവിനാല്‍ പരിശോധിക്കപെട്ട, തെരഞ്ഞെടുക്കപ്പെട്ടവരെ എപ്പിസ്കൊപ്പമാരായും ശെമ്മാശന്മാരായും വാഴിച്ചു. “ഞാന്‍ നിയമ നടത്തിപ്പിന് മേല്‍പ്പട്ടക്കാരെയും അവര്‍ക്ക് വിശ്വസ്തരായ ശുശ്രൂഷകന്മാരെയും നിയമിക്കും. (യെശയ: 60 :17 ) ഇക്കാരണത്താല്‍ അവര്‍ യോഗ്യരായ പുരുഷന്മാരെ യഥാസ്ഥാനത്തു നിയമിച്ചു .

അപ്രകാരമാണ് മാര്‍ത്തോമശ്ളീഹാ ഭാരത്തില്‍ സുവിശേഷം അറിയിച്ചതും. മാര്‍ത്തോമശ്ളീഹാ ഭാരതത്തില്‍ എപ്പിസ്കോപ്പാമാരെ നിയമിച്ചിട്ടില്ലെങ്കില്‍ പത്രോസ്ശ്ളീഹായുടെയും മറ്റു അപ്പോസ്തോലന്മാരുടെയും ശ്ളൈഹീകപിന്തുടര്‍ച്ച എങ്ങനെ ന്യായീകരിക്കാനാകും ? ആദിമ സഭയുടെ ചരിത്രം പഠിക്കുമ്പോള്‍ രണ്ടാം നൂറ്റണ്ടോടുകൂടിയാണ് “എപ്പിസ്കൊപ്പസി” എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. എപ്പിസ്കോപ്പ ഇല്ലാതെ സഭ ഇല്ല. എപ്പിസ്കൊപ്പസിയിലൂടെയാണ് പൌരോഹിത്യം പിന്‍തുടരപ്പെടുന്നത്. പുരോഹിതന്‍റെ അധികാരം ശ്ളീഹന്മാരില്‍ നിന്നും ശ്ളീഹന്മാരുടെത് കര്‍ത്താവില്‍ നിന്നുമാണ്. ഇത് ലഭിച്ചതു അപ്പോസ്തോലിക പിന്‍തുടര്‍ച്ച വഴിയാണ്. മശിഹാതമ്പുരാന്‍ തന്‍റെ പൌരോഹിത്യത്തിന്‍റെ പിന്‍തുടര്‍ച്ച ശ്ളീഹന്മാരിലേക്ക് കൈമാറി. ആ അപോസ്തോലത്വം (ശ്ളീഹൂഥോ) പൌരോഹിത്യ പൂര്‍ണമാണ്. പുതിയ നിയമ പൌരോഹിത്യത്തിൽ രണ്ടു പദവികൾ മാത്രമാണ് ഉള്ളത്. ഗ്രീക്ക് വേദപുസ്തകത്തിലെ “എപ്പിസ്കോപ്പ” എന്ന പദവും സുറിയാനി വേദപുസ്തകത്തിലെ “കശീശ” എന്ന പദവും ഒന്ന്തന്നെയാണ് .

ആദ്യ നൂറ്റാണ്ടില്‍ എപ്പിസ്കോപ്പ തന്നെയായിരുന്നു പുരോഹിതന്‍. മൂന്നാം നൂറ്റാണ്ടോടു കൂടിയാണ് “എപ്പിസ്കോപ്പ”യും “കശീശ”യും തമ്മില്‍ പ്രകടമായ വിത്യാസം കണ്ടു തുടങ്ങിയത് . എപ്പിസ്ക്കോപ്പന്മാര്‍ മഹാപുരോഹിതര്‍ എന്നും, കശീശന്മാര്‍ അവരെ സഹായിക്കുന്ന പുരോഹിതന്മാര്‍ എന്നും വിളിക്കപ്പെടാന്‍ തുടങ്ങി. അതിന്‍പ്രകാരം കര്‍ത്താവിനു ബഹുമാന്യരും, ശാന്തപ്രകൃതം ഉള്ളവരും, പണത്തോടു ആസക്തി ഇല്ലാത്തവരും, സഞ്ചരിതരും, പരിശോധിക്കപ്പെട്ടവരുമായ പുരുഷന്മാരെ നിങ്ങള്‍ മെത്രാന്മാരും, ശെമ്മാശന്മാരുമായി തെരഞ്ഞെടുക്കണം.

ഓര്‍ത്തഡോക്സ് ദൈവശാസ്ത്രത്തില്‍ പൌരോഹിത്യ നല്‍വരം ഒരു ശ്ളീഹായുടെ മാത്രം കുത്തകയല്ല. എല്ലാവരിലും നല്‍വരം പകര്‍ന്നത് ഒരുപോലെയാണ്. പത്രോസ് മൂന്നു പ്രാവശ്യം തന്നെ തള്ളി പറഞ്ഞത് കൊണ്ടാണ് മൂന്നു പ്രാവശ്യം തന്നെ സ്ഹിേക്കുന്നുവോ എന്ന് ചോദിച്ച് വിശ്വാസത്തില്‍ ഉറപ്പിച്ചതു. അല്ലാതെ പ്രത്യേക അധികാരമൊന്നും പത്രോസിനു നല്‍കപ്പെട്ടതായി പറയുന്നില്ല. പില്‍ക്കാലത്ത് റോമിന് രാഷ്ടീയ അധികാരം കൈവന്നതോടുകൂടിയാണ് പ്രാഥാന്യം ഏറിയത്. ആദ്യത്തെ എട്ടു നൂറ്റാണ്ടുകളിലെ സഭാ പിതാക്കന്മാര്‍ പഠിപ്പിച്ച വിശ്വാസം അപ്പോസ്തോലിക വിശ്വാസമാണ്. ഭാരത ക്രിസ്ത്യാനികള്‍ മാര്‍ത്തോമശ്ളീഹായുടെ പൌരോഹിത്യ പിന്‍തുടര്‍ച്ച തള്ളി പറയുന്നതിലൂടെ സ്വന്തം പിതൃത്വം തള്ളി പറയുകയാണ് ചെയ്യുന്നത്. നിങ്ങളെ കൈകൊള്ളുന്നവര്‍ എന്നെയാണ് കൈക്കൊള്ളുന്നത്. എന്നെ കൈകൊള്ളുന്നവര്‍ എന്നെ അയച്ച പിതാവിയുെം. നിങ്ങളെ തള്ളുന്നവര്‍ എന്നെയും എന്നെ അയച്ച പിതാവിയുെം. മാര്‍തോമാശ്ളീഹായ്ക്ക് പട്ടത്വം ഇല്ല എന്ന് പറഞ്ഞ് തള്ളി പറയുന്നത് വഴി ആ പുണ്ണ്യവാനിലേക്ക് പകര്‍ന്ന പരിശുദ്ധ റൂഹയെയാണ് നിഷേധിക്കുന്നത്. പരിശുദ്ധത്മാവിതിെരെയുള്ള പാപം മോചിക്കപ്പെടുകയില്ല.

കർതൃശിഷ്യനായ മാര്‍ത്തോമശ്ളീഹാ മലങ്കരയില്‍ ഏഴരപള്ളികള്‍ സ്ഥാപിച്ചു എന്നുപറഞ്ഞാല്‍ ഏഴുപേരെ എപ്പിസ്കൊപ്പാമാരായി വാഴിച്ചു എന്നാണ്. അല്ലാതെ പള്ളികള്‍ പണിതു എന്നതു മാത്രമല്ല. അരപള്ളി എന്ന് പറയുന്നത് അവിടെ എപ്പിസ്കൊപ്പായെ നിയമിക്കാത്തതു കൊണ്ടാകാം അതിനുശേഷം മലങ്കര നസ്രാണികള്‍ പകലോമറ്റം അര്‍ക്കടിയോക്കാന്മാരുടെ നേതൃത്വത്തില്‍ വളര്‍ന്നുവന്നു.

ഉദയംപേരൂര്‍ സുന്നഹദോസിനു മുന്‍പ് വരെ മലങ്കര സഭ പൌരസ്ത്യ സുറിയാനി സഭയുമായി ബന്ധപ്പെട്ടാണ് വളര്‍ന്നു വന്നത്, ജറുസലേം സഭയില്‍ അരമയാക് സുറിയാനിയിലും അന്ത്യോക്യയില്‍ ഗ്രീക്കിലും ആയിരുന്നു ആരാധനാ ക്രമം. എന്നാല്‍ സെലുഷ്യന്‍ സഭയുടെ പൌരസ്ത്യ സുറിയാനി (കല്‍ദായ) ആരാധനാ ക്രമം ആയിരുന്നു മലങ്കര സഭയില്‍ നിലനിന്നിരുന്നത്. പോര്‍ത്തുഗീസുകാരുടെ “ലത്തിനീകരണവും” അങ്ഗ്ളിക്ക്ന്‍ മിഷറിമാരുടെ പ്രവര്‍ത്തനവും പുതിയ സാഹചര്യം മലങ്കരസഭയില്‍ വരുകയും , അവരുടെ പ്രവര്‍ത്തങ്ങളില്‍ അതൃപ്തി പൂണ്ട മലങ്കര സഭാ മക്കള്‍ 1653 ജനുവരി 3- ലെ കൂന്‍കുരിശു സത്യത്തിലൂടെ “പുത്തന്‍കുറ്റുകാര്‍” എന്നും “പഴയകുറ്റുകാര്‍” എന്നും രണ്ടു വിഭാഗങ്ങളായി മാറുകയും ചെയ്തു. “പുത്തന്‍കുറ്റുകാര്‍” തങ്ങള്‍ക്കു ഒരു മെത്രാനെ ലഭിക്കുവാായി വിദേശ സഭകളുമായി കത്തിടപാടുകള്‍ നടത്തി, അങ്ങനെ 1665 -ല്‍ ജറുസലേമില്‍ നിന്നും മാര്‍ ഗ്രേഗോറിയോസ് എന്ന മെത്രാന്‍ മലങ്കരയില്‍ എത്തി. അദ്ദേഹം “ലത്തിനീകരണം” മൂലം മലങ്കര സഭയില്‍ നിന്ന് നഷ്ടപ്പെട്ടു പോയ പൌരസ്ത്യ സുറിയാനി ആരാധനാ ക്രമം പുനസ്ഥാപിച്ചു . 1750 വരെ മലങ്കര സഭ ഈ ആരാധനാ ക്രമം പിന്‍തുടര്‍ന്നു.

അന്ത്യോക്യര്‍ “കഴകം മൂത്ത് ഊരാണ്‍മ’ എന്ന നിലയില്‍ എത്തുകയും മലങ്കരയിലെ ഭരണത്തില്‍ പ്രവേശിക്കുക, മെത്രാന്മാരുടെ പട്ടത്വത്തെ ചോദ്യം ചെയ്യുക, അധികൃതമായി പട്ടം കൊടുക്കുക, പള്ളികളില്‍ കലഹങ്ങള്‍ ഉണ്ടാക്കി പ്രശ്ങ്ങള്‍ സൃഷ്ട്ടിക്കുക എന്നിവ പ്രധാ കലാ പരിപാടിയാക്കി മാറ്റി. അഞ്ചാം മര്‍ത്തോമാക്ക് അഴിച്ചു പട്ടം കൊടുക്കുവാനുള്ള സ്ഥത്തിക്കോന്‍ അതിന്റെ പ്രകട ഉദാഹരണമാണ്. 1751 -ല്‍ മലങ്കരയില്‍ വന്ന ശക്രള്ള ബസേലിയോസ് മഫ്രിയാന അദ്ദേഹത്തോട് പരാജയപ്പെട്ടു എങ്കിലും പാശ്ചാത്യ സുറിയാനി ക്രമങ്ങളെ അനുകൂലിക്കുന്ന ഒരു വിഭാഗത്തെ ഉണ്ടാക്കുവാന്‍ അവര്‍ക്ക് സാധിച്ചു. ഇവരുടെ സമ്മര്‍ദ ഫലമായി മാര്‍ത്തോമ ആറാമന്‍ മാര്‍ ദിവന്നാസിയോസ് എന്ന പേരില്‍ ഇവരില്‍ നിന്നും മെത്രാപ്പോലീത്താ സ്ഥാനം ഏറ്റു. എന്നാല്‍ 1847 -ല്‍ മലങ്കരയില്‍ വന്ന മാര്‍ കൂറിലോസ് മലങ്കര സഭയില്‍ നിന്നും പൌരസ്ത്യ സുറിയാനി ആരാധനാ ക്രമം തുടച്ചു മാറ്റി അന്ത്യോക്യന്‍ ആരാധനാ ക്രമം നടപ്പിലാക്കി. 1836 -ലെ മാവേലിക്കര സുന്നഹദോസില്‍ വച്ചാണ് അന്ത്യോക്യന്‍ ആരാധനാ ക്രമം പൂര്‍ണമായി മലങ്കര സഭ ഔദ്യോകികമായി ഉപയോഗിച്ചു തുടങ്ങിയത്.

അന്ത്യോക്യന്‍ സഭയുമായി ഉള്ള ബന്ധം നിലനിര്‍ത്തേണമെന്നാണ് ഭാരതത്തിലെ ഇരു സഭകളും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അത് ഏതുവിധത്തില്‍ ആയിരിക്കണം എന്നതായിരുന്നു തര്‍ക്കം. മലങ്കര സഭക്ക് ആവശ്യമെങ്കില്‍ മെത്രാന്മാരെ വാഴിക്കുവാനുള്ള അധികാരമാണ് സുറിയാനിസഭയുടെ തലവന്‍ എന്ന നിലയില്‍ പാത്രിയാര്‍കീസിനു നല്‍കിയത് (മലങ്കര സഭയുടെ അംഗീകാരത്തോടെ തെരഞ്ഞെടുക്കപെടുന്ന പാത്രിയാര്‍കീസ് ആണെങ്കില്‍ മാത്രം). എന്നാല്‍ മെത്രാന്മാരെ വാഴിക്കുവാനും നിയമിക്കുവാനും മാറ്റുവാനും ആവശ്യമെങ്കില്‍ മുടക്കുവാനും പാത്രിയാര്‍കീസിന് അധികാരമുണ്ടെന്ന് മറു ഭാഗം പറയുന്നു. ഈ തര്‍ക്കത്തില്‍ മലങ്കര സഭയുടെ അഭിപ്രായമാണ് വട്ടിപണകേസില്‍ കോടതി അംഗീകരിച്ചതു. അബ്ദുള്ള പാത്രിയാര്‍കീസ് കേരളത്തില്‍ വന്നതോടുകൂടിയാണ് മലങ്കര സഭ രണ്ടു വിഭാങ്ങളായി മാറിയത്. 19 - നുറ്റാണ്ട് വരെ മലങ്കര സഭ പൂര്‍ണസ്വതന്ത്ര സഭ ആയിരുന്നു. മലങ്കര സഭയുടെ ഉള്‍ഭരണത്തില്‍ പാത്രിയാര്‍കീസിനു യാതൊരു അധികാരവും ഇല്ലായിരുന്നു. ഈ അധികാരം പാത്രിയാര്‍കീസ്നു നല്‍കിയതു മൂലമാണ് ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമുള്ള യാക്കോബായ വിഭാഗത്തിന്റെ പള്ളികളില്‍ മേല്‍ അധികാരം നഷ്ടമായത്.

1653 ജനുവരി 3-ാം തീയതി മട്ടാഞ്ചേരിയില്‍ 25000 പര