Breaking News

Trending right now:
Description
 
Feb 12, 2015

ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ എജ്യൂക്കേഷന്‍ യുകെ എക്‌സിബിഷന്‍ കൊച്ചിയില്‍

image ഗ്രേറ്റ്‌ ബ്രിട്ടന്‍ കാമ്പയിന്റെ ഭാഗമായി ബ്രിട്ടീഷ്‌ കൗണ്‍സില്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 13 ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ ആറു വരെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ എജ്യൂക്കേഷന്‍ യുകെ എക്‌സിബിഷന്‍ നടത്തും. യുകെയിലെ വിദ്യാഭ്യാസ സാധ്യതകളും താമസവും സംബന്ധിച്ച വിവരങ്ങള്‍ മനസിലാക്കുന്നതിന്‌ അവസരം നല്‍കുന്നതാണ്‌ യുകെ എജ്യൂക്കേഷന്‍ എക്‌സിബിഷന്‍. യുകെയും ഇന്ത്യയും തമ്മില്‍ വിദ്യാഭ്യാസരംഗത്ത്‌ മികച്ച രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പങ്കാളിത്തമുണ്ട്‌. ഈ വര്‍ഷം 401 സ്‌കോളര്‍ഷിപ്പുകളും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ 750 സ്‌കോളര്‍ഷിപ്പുകളുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പുകളാണ്‌ യുകെ എജ്യൂക്കേഷന്‍ നല്‌കുന്നത്‌. 1.51 മില്യണ്‍ പൗണ്ട്‌ (ഏകദേശം 151 ദശലക്ഷം രൂപ) വിലമതിക്കുന്നതാണ്‌ ഈ സ്‌കോളര്‍ഷിപ്പുകള്‍.

യുകെയില്‍ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പഠനങ്ങള്‍ക്ക്‌ ലഭ്യമായ അവസരങ്ങളെക്കുറിച്ച്‌ അറിവുനല്‌കുന്നതിനും അവിടുത്തെ വിദ്യാര്‍ത്ഥി ജീവിതത്തെയും സംസ്‌കാരത്തെയും കുറിച്ച്‌ കൂടുതല്‍ മനസിലാക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ്‌ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഏകദിന എക്‌സിബിഷന്‍. യുകെയിലെ 15 യൂണിവേഴ്‌സിറ്റികള്‍ കൊച്ചിയിലെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയില്‍ നല്‌കിവരുന്ന യുകെ ഗവണ്‍മെന്റിന്റെ ആഗോള സ്‌കോളര്‍ഷിപ്പുകളാണ്‌ ഷെവനിംഗ്‌ സ്‌കോളര്‍ഷിപ്പുകള്‍. അടുത്ത രണ്ടുവര്‍ഷത്തേയ്‌ക്ക്‌ നിലവിലുള്ള ഷെവനിംഗ്‌ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള തുക നാലിരട്ടിയായി വര്‍ദ്ധിപ്പിക്കാനാണ്‌ യുകെ ഗവണ്‍മെന്റിന്റെ തീരുമാനം. ഇതോടെ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന രാജ്യം ഇന്ത്യയായിരിക്കും. 2013-14 വര്‍ഷത്തില്‍ 0.6 മില്യണ്‍ പൗണ്ടാണ്‌ സ്‌കോളര്‍ഷിപ്പിനായി വകയിരുത്തിയിരിക്കുന്നതെങ്കില്‍ 2015-16 വര്‍ഷത്തില്‍ 2.4 മില്യണ്‍ പൗണ്ടാണ്‌ ലഭ്യമാക്കുന്നത്‌. 130 ഇന്ത്യക്കാര്‍ക്ക്‌ ലോകനിലവാരത്തിലുള്ള പഠനത്തിനാവശ്യമുള്ള മുഴുവന്‍ തുകയും നല്‌കുന്നതാണ്‌ ഈ സ്‌കോളര്‍ഷിപ്പ്‌.


http://www.britishcouncil.org/education-uk-awarsd)