Breaking News

Trending right now:
Description
 
Sep 20, 2012

വിലക്കുറവും ഫാഷനും ഒത്തുചേര്‍ന്ന 'ട്രെന്‍ഡ്‌സ്‌' ഫ്രെയിമുകളുമായി ടൈറ്റന്‍ ഐ പ്ലസ്‌

image കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഐവെയര്‍ റീട്ടെയ്‌ല്‍ ശൃംഖലയായ ടൈറ്റന്‍ ഐ പ്ലസ്‌ 'ട്രെന്‍ഡ്‌സ്‌' എന്ന പേരില്‍ ആകര്‍ഷകമായ പുതിയ ഫ്രെയിമുകളുടെ ശേഖരം അവതരിപ്പിക്കുന്നു. ഇതോടൊപ്പം കുറഞ്ഞ വിലയില്‍ ടൈറ്റന്‍ എയ്‌സ്‌ ലെന്‍സുകളും വിപണിയിലെത്തിക്കും.

വിലക്കുറവും ഫാഷനും ഒത്തുചേര്‍ന്ന ഉത്‌പന്നങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കുവേണ്ടിയുള്ളതാണ്‌ പുതിയ നിര. ജനപ്രിയ നിറങ്ങളായ ചുവപ്പ്‌, നീല, പര്‍പ്പിള്‍ എന്നിവയ്‌ക്കു പുറമെ ഗോള്‍ഡ്‌ സില്‍വര്‍, കറുപ്പ്‌, തവിട്ട്‌ എന്നീ നിറങ്ങളിലായി നൂറിലധികം സ്റ്റൈലുകളില്‍ പുതിയ ട്രെന്‍ഡ്‌സ്‌ കളക്ഷന്‍ ലഭ്യമാണ്‌. അസറ്റേറ്റ്‌സ്‌, കളര്‍ഫുള്‍ ടിആര്‍ 90, മെറ്റല്‍ എന്നിവയില്‍ വിവിധ സ്റ്റൈലുകളില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കുമായി നിര്‍മിച്ച ഫ്രെയിമുകള്‍ ടൈറ്റന്‍ ഐ പ്ലസ്‌ അവതരിപ്പിക്കുന്നുണ്ട്‌. 995 രൂപ മുതല്‍ 1995 രൂപ വരെയാണ്‌ ട്രെന്‍ഡ്‌സ്‌ കളക്ഷന്റെ വില. ടൈറ്റന്‍ ഐ പ്ലസിന്റെ വ്യത്യസ്‌തമായ നൂറിലധികം ഫ്രെയിമുകള്‍ക്ക്‌ ആയിരത്തില്‍ താഴെ മാത്രമാണ്‌ വില. 495 രൂപ മുതല്‍ വിലയുള്ള ഫ്രെയിമുകള്‍ ടൈറ്റന്‍ ഐ പ്ലസ്‌ ഷോറൂമുകളില്‍ ലഭ്യമാണ്‌.

സിംഗിള്‍ വിഷന്‍, ബൈഫോക്കല്‍, പ്രോഗ്രസീവ്‌ എന്നിങ്ങനെ വിവിധ തരത്തിലുള്ള ലെന്‍സുകളുണ്ട്‌. പോറലുകള്‍ വീഴാത്തതും ഗ്ലെയര്‍ പരമാവധി കുറയ്‌ക്കുന്നതിനുള്ള ആന്റി റിഫ്‌ളക്ടീവ്‌ കോട്ടിംഗ്‌ ഉള്ളതും 99 ശതമാനം വരെ വ്യക്തമായ കാഴ്‌ച നല്‌കുന്നതുമായ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മിച്ചവയാണ്‌ ഈ ലെന്‍സുകള്‍. 299 രൂപ മുതലാണ്‌ സിംഗിള്‍ വിഷന്‍ എയ്‌സ്‌ ലെന്‍സുകളുടെ വില. ബൈഫോക്കലുകള്‍ക്ക്‌ 850 രൂപ മുതലും പ്രോഗ്രസീവ്‌ ലെന്‍സുകള്‍ക്ക്‌ 1400 രൂപ മുതലുമാണ്‌ വില. പ്രിസ്‌ക്രിപ്‌ഷന്‍ ഐവെയറുകള്‍ ഇന്ന്‌ വളരെവേഗം ഫാഷന്‍ അക്‌സസറിയുടെ ഭാഗമായി മാറുകയാണെന്ന്‌ ടൈറ്റന്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ ഐവെയര്‍ ബിസിനസ്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ രവി കാന്ത്‌ പറഞ്ഞു. പുതിയ ട്രെന്‍ഡ്‌സ്‌ ഫ്രെയിമുകളും എയ്‌സ്‌ നിരയിലുള്ള ലെന്‍സുകളുംവഴി ടൈറ്റന്‍ ഐ പ്ലസ്‌ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഏറ്റവും നൂതന ഫാഷന്‌ അനുസരിച്ചുള്ള ഫ്രെയിമുകളും ലെന്‍സുകളും സമ്മാനിക്കുകയാണ്‌. യുവാക്കളും പ്രായം ചെന്നവരും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉപയോക്താക്കള്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്നവയാണ്‌ പുതിയ രണ്ട്‌ ഉത്‌പന്നങ്ങളുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഗുണമേന്മയും സൗകര്യവും ഉറപ്പുവരുത്തുന്നതിനായി എല്ലാ ടൈറ്റന്‍ ഐ പ്ലസ്‌ ഫ്രെയിമുകളും ലെന്‍സുകളും അതീവ സൂക്ഷ്‌മമായ ഗുണമേന്മാ പരിശോധനയ്‌ക്കു വിധേയമാകുന്നവയാണ്‌. എല്ലാ ഉത്‌പന്നങ്ങള്‍ക്കും ആറു മാസത്തെ വാറന്റി ലഭ്യമാണ്‌.

വൈവിധ്യമാര്‍ന്ന ഫ്രെയിമുകളില്‍നിന്ന്‌ ഇഷ്ടമുള്ളത്‌ തെരഞ്ഞെടുത്ത്‌ അണിഞ്ഞുനോക്കാന്‍ സൗകര്യം ലഭിക്കുന്നവയാണ്‌ ടൈറ്റന്‍ ഐ പ്ലസ്‌ സ്‌റ്റോറുകള്‍. ലോകപ്രശസ്‌തമായ ശങ്കര നേത്രാലയത്തില്‍ പ്രത്യേകം പരിശീലനം നേടിയ ഒപ്‌റ്റോമെട്രിസ്‌റ്റുകളുടെ സഹായത്തോടെ ഏറ്റവും ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സൗജന്യമായി സീറോ എറര്‍ ഐ ടെസ്‌റ്റിംഗ്‌ നടത്താന്‍ സ്റ്റോറുകളില്‍ സൗകര്യമുണ്ട്‌.

ആധുനിക ഫാഷന്‌്‌ ചേരുന്ന കണ്ണടകളും സണ്‍ഗ്ലാസുകളും തെരഞ്ഞെടുക്കാന്‍ ഏറെ പരിശീലനം നേടിയ ജീവനക്കാരുടെ സഹായം സ്റ്റോറുകളില്‍ ലഭ്യമാണ്‌. ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുക്കാന്‍ ഇന്‍-സ്‌റ്റോര്‍ സ്‌റ്റൈല്‍ സെക്ഷന്‍ സഹായിക്കുന്നു. വെബ്‌കാം ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക്‌ ഫോട്ടോകള്‍ എടുക്കാനും സ്‌റ്റൈല്‍ സെക്ഷനില്‍ സൗകര്യമുണ്ട്‌. ഇത്തരം സവിശേഷമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപയോക്താക്കള്‍ക്ക്‌ വളരെ പെട്ടെന്ന്‌ ഏറ്റവും മികച്ച തീരുമാനമെടുക്കാനാവും.