Breaking News

Trending right now:
Description
 
Feb 12, 2015

അവസാനം നയന്‍സ്‌ കല്യാണത്തിന്‌ സമ്മതിച്ചു

image

മീര ജാസ്‌മിന്റെ നാട്ടുകാരിയായ നയന്‍സും മീരെയെപ്പോലെ ഒരു അറേഞ്ച്‌ഡ്‌ മാര്യേജിന്‌ തയാറെടുക്കുന്നുവെന്നു വാര്‍ത്ത. വരന്‍ സിനിമക്കാരനാവേണ്ട എന്നാണ്‌ നയന്‍സിന്റെ ആഗ്രഹം. അതോടെ വീട്ടുകാര്‍ ചെക്കനെ തേടി നെട്ടോട്ടമോടുകയാണത്രേ. 
നയന്‍സിന്റെ കൂട്ടുകാരി തൃഷയുടെ വിവാഹം കഴിഞ്ഞതോടെയാണ്‌ കല്യാണം കഴിക്കാന്‍ നയന്‍സിനും പൂതിയായത്‌. പക്ഷേ കല്യാണം ഗോസിപ്പ്‌ കോളങ്ങള്‍ക്ക്‌ പുറത്താവണം. സ്വസ്‌തമായ ഒരു കുടുംബ ജീവിതം ഇതൊക്കെയാണ്‌ നയന്‍സിന്റെ സ്വപ്‌നം. 
ഏറെ നടന്‍മാരുടെ പേരുകള്‍ ചേര്‍ത്തു നയന്‍സിന്റെ പേരു ഗോസിപ്പ്‌ കോളങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ചിമ്പുവും പ്രഭുദേവയുമൊത്തുള്ള ചൂടന്‍ ഗോസിപ്പുകളായിരുന്നു അതില്‍ പ്രമുഖം.