Breaking News

Trending right now:
Description
 
Feb 12, 2015

സോനം കപൂറിന്റെ വീട്ടില്‍ മോഷണം; കോടികളുടെ ആഭരണം നഷ്ടപ്പെട്ടു

image നടി സോനം കപൂറിന്റെ വീട്ടില്‍നിന്നു കോടികള്‍ വിലമതിക്കുന്ന നെക്‌ ലേസ്‌ മോഷണം പോയി. താരത്തിന്റെ ബാന്ദ്രയിലെ ബംഗ്ലാവിലാണ്‌ കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്‌. സംഭവത്തില്‍ പൊലീസ്‌ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബാന്ദ്രയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത സോനം കപൂര്‍ രാത്രിതന്നെ തിരിച്ചെത്തിയിരുന്നു. പാര്‍ട്ടിയില്‍ ധരിച്ച നെക്‌ ലേസുകള്‍ മുറിയിലെ അലമാരയില്‍ വച്ചശേഷമാണ്‌ താരം കിടക്കാന്‍ പോയത്‌. പിറ്റേദിവസം നേരംവെളുത്തപ്പോഴാണ്‌ മോഷണവിവരം അറിഞ്ഞത്‌. തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു പരസ്യത്തിന്റെ ഭാഗമായി ജ്വല്ലറി ഉടമ ഏല്‍പ്പിച്ചിരുന്ന ആറ്‌ ബോക്‌സ്‌ നക്‌ ലേസുകളാണ്‌ താരം പാര്‍ട്ടിയില്‍ ധരിച്ചിരുന്നത്‌. പിറ്റേദിവസം ജ്വല്ലറിയുടെ പ്രതിനിധി ഇവ വാങ്ങാന്‍ എത്തിയപ്പോഴാണ്‌ താരം അലമാര തുറന്നതെന്നു പറയുന്നു. അലമാരയില്‍ ഭദ്രമായി വച്ചിരുന്ന ആഭരണങ്ങള്‍ കാണനില്ലെന്നറിഞ്ഞ താരം ശരിക്കും ഞെട്ടുകതന്നെ ചെയ്‌തു. എന്തായാലും പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.