Breaking News

Trending right now:
Description
 
Dec 05, 2012

ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശി മരിച്ചു

image ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശി ബിസി കൂപ്പര്‍ അന്തരിച്ചു. 116 വയസായിരുന്നു പ്രായം. ജോര്‍ജിയയിലെ മണ്‍റോയിലുള്ള നഴ്‌സിംഗ്‌ ഹോമിലായിരുന്നു അന്ത്യം. വയറ്റിലുണ്ടാായ അസുഖത്തെ തുടര്‍ന്ന്‌ ഇവിടെ ചികിത്സയിലായിരുന്ന ഇവരുടെ നില കഴിഞ്ഞ ആഴ്‌ച അവസാനം വഷളായി. പിന്നീട്‌ നേരിയ പുരോഗതി ഉണ്ടായെങ്കിലും വീണ്ടും രോഗം കൂടുകയായിരുന്നു. ചൊവ്വാഴ്‌ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ഓക്‌സിജന്‍ നല്‍കിയെങ്കിലും പ്രാദേശിക സമയം ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ മരിച്ചു.

 ജനുവരിയിലാണ്‌ ബിസി കൂപ്പര്‍ ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായി പ്രഖ്യാപിക്കപ്പെട്ടത്‌. എന്നാല്‍ മെയില്‍ ബ്രസീലിലെ മരിയ ഗോമസ്‌ വാലന്റീന്‍ മുത്തശ്ശിക്ക്‌ ബിസി കൂപ്പറെക്കാള്‍ 48 ദിവസം പ്രായക്കൂടുതലുണ്ടെന്ന്‌ ഗ്വിന്നസ്‌ വേള്‍ഡ്‌ റിക്കാര്‍ഡ്‌സ്‌ അധികൃതര്‍ കണ്ടെത്തിയതോടെ ബിസി കൂപ്പര്‍ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. കഴിഞ്ഞ ജൂണ്‍ 21 ന്‌ വാലന്റീന്‍ മരിച്ചതോടെ ഈ റിക്കാര്‍ഡ്‌ വീണ്ടും ബിസി കൂപ്പര്‍ക്ക്‌ ലഭിക്കുകയും ചെയ്‌തു. മരിക്കുംമുമ്പ്‌ ബിസി കൂപ്പര്‍ സ്വന്തമായി മുടി ചീകിയൊതുക്കുകയും ക്രിസ്‌മസ്‌ വീഡിയോ ദൃശ്യം കണ്ടുവെന്നും മകന്‍ സിഡ്‌നി കൂപ്പര്‍ ബന്ധപ്പെട്ടവരെ അറിയിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ട്‌.