Breaking News

Trending right now:
Description
 
Feb 11, 2015

സഭയുടെ അതിരുകളില്ലാത്ത സ്‌നേഹസന്ദേശവുമായി ഫ്രൊഫസര്‍ സി.എം. മാത്യു ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും

Vinod Mathai
image
ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ഫ്രൊഫസര്‍ സി.എം. മാത്യു (റിട്ടയേഡ്‌ ഫ്രൊഫസര്‍, എം.എ. കോളേജ്‌, കോതമംഗലം) ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച്‌ 1 വരെ ഓസ്‌ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും വിവിധ ഭാഗങ്ങളില്‍ സുവിശേഷ സന്ദേശം നല്‍കുന്നു. 

യേശു തരുന്ന പാപപ്പൊറുതിയും ഹൃദയശുദ്ധീകരണവും അനുഭവിച്ച്‌ സഭാഭേദം കൂടാതെ ഒരുമിച്ച്‌ പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ പ്രാര്‍ത്ഥനാകൂട്ടായ്‌മയാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്‌. സഭയോ സമുദായമോ അല്ല ഹൃദയമാണ്‌ മാറേണ്ടത്‌ എന്ന കാഴ്‌ചപ്പാടും ജീവിതത്തിന്‌ രൂപാന്തരവും നിത്യരക്ഷയും തരുന്ന യേശുവിന്റെ നിര്‍മ്മല സുവിശേഷം പ്രചരിപ്പിക്കുക എന്നുള്ളതുമാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ലക്ഷ്യം. ഓരോരുത്തരും താന്താങ്ങളുടെ സഭയില്‍ ഉറച്ചുനിന്നുകൊണ്ട്‌ ഇതര സഭകളെ ആദരിക്കുക എന്നതാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ അടിസ്ഥാന പ്രമാണം. ഇതിനു നേതൃത്വം നല്‍കുന്നതും സ്ഥാപക പ്രസിഡന്റും ഫ്രൊഫസര്‍ എം.വൈ. യോഹന്നാന്‍ ആണ്‌. 

17-മത്തെ വയസില്‍ വാലമ്പൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍വച്ച്‌ ക്രിസ്‌തുവിനായി ജീവിതം സമര്‍പ്പിച്ച അദ്ദേഹം 31 വര്‍ഷം കോലഞ്ചേരി കോളേജ്‌ അധ്യാപകനായും രണ്ടു വര്‍ഷം പ്രിന്‍സിപ്പലായും സേവനം അനുഷ്ടിച്ച്‌ റിട്ടയര്‍ ചെയ്‌തു. തുടര്‍ന്ന്‌ മുഴുവന്‍ സമയവും സുവിശേഷവേല ചെയ്യുന്നു. 2012-ല്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച്‌ സുവിശേഷ സന്ദേശം നല്‍കിയിട്ടുണ്ട്‌. 

ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാസത്തിലെ രണ്ടാം ശനിയാഴ്‌ച രാവിലെ ഇന്ത്യന്‍ സമയം 9 മണി മുതല്‍ 2 മണി വരെയും രണ്ടാമത്തെയും മൂന്നാമത്തെയും ഞായറാഴ്‌ചകളില്‍ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം 12.30 മുതല്‍ 5 മണി വരെയും ഫ്രൊഫസര്‍ എ.വൈ. യോഹന്നാന്‍ സാറിന്റെ വീടിനോടു ചേര്‍ന്നുള്ള പ്രാര്‍ത്ഥനാഹാളില്‍ ശുശ്രൂഷകള്‍ നടത്തുന്നു. ഇതേ ഹാളില്‍ എല്ലാ തിങ്കളാഴ്‌ചയും വെള്ളിയാഴ്‌ചയും ശുശ്രൂഷകളുണ്ട്‌. മാത്യു സാറിന്റെ വീടിനോടു ചേര്‍ന്നുള്ള പ്രാര്‍ത്ഥനാഹാളില്‍ മാസത്തിലെ ഓന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്‌ചകളില്‍ യുവാക്കള്‍ക്കുവേണ്ടി ബൈബിള്‍ ക്ലാസ്‌ നടക്കുന്നു. ടിവി ചാനലുകളിലും സുവിശേഷ സന്ദേശം ലഭ്യമാണ്‌. ശനിയാഴ്‌ച സൂര്യാ ടിവിയിലും ഞായറാഴ്‌ച ജീവന്‍ ടിവിയിലും, തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ ജയ്‌ഹിന്ദ്‌ ടിവിയിലും ഇന്ത്യന്‍ സമയം രാവിലെ 6.30 മുതല്‍ 7 വരെ ലഭ്യമാണ്‌. കൂടാതെ അദ്ദേഹത്തിന്റെ പുസ്‌തകങ്ങളും റേഡിയോ, ടിവി പ്രഭഷണങ്ങളും ഗാനങ്ങളും എല്ലാം www.crfgospel.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പ്രൊഫസര്‍ സി.എം. മാത്യുവിന്റെ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്‌ പ്രാര്‍ത്ഥനാ കൂട്ടായ്‌മയില്‍ പങ്കെടുത്ത്‌ മാനസാന്തരം നേടി സ്വര്‍ഗീയ സന്തോഷം അനുഭവിക്കുന്ന ഒരുപറ്റം യുവാക്കളാണ്‌ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും കൂട്ടായ്‌മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌.