Breaking News

Trending right now:
Description
 
Feb 11, 2015

സിഡ്‌നിയില്‍ പ്രണയദിനാഘോഷം,ശ്രീനിവാസന്‍ അതിഥി

image
ഓസ്‌ട്രേലിയന്‍ മലയാളികളുടെ പ്രണയ ചിന്തകള്‍ക്ക്‌ നിറച്ചാര്‍ത്ത്‌ നല്‍കുവാന്‍ വാലന്റയിന്‍സ്‌ ബാഷ്‌2015 എന്ന സംഗീത നിശ പെബ്രുവരി 14, ശനിയാഴ്‌ച സിഡ്‌നിയില്‍ അരങ്ങേറും.

മലയാളത്തിന്റെ പ്രീയ താരം ശ്രീനിവാസന്‍ അതിഥിയായി എത്തുന്ന പരിപാടിയില്‍ ഓസ്‌ട്രേലിയയുടെ പ്രീയപ്പെട്ട ഡിജെ ഷാനു മജീദ്‌ അവതാരകനാകും. പ്രണയ ദിനത്തെ സംഗീത-നൃത്ത ലഹരിയില്‍ ആറാടിക്കുന്നതിനൊപ്പം ശ്രീനിവാസന്റെ നര്‍മ്മം നിറഞ്ഞ സംഭാഷണം പരിപാടിയുടെ ആകര്‍ഷണീയത കൂട്ടും. 
പ്ലാറ്റിനം സ്‌പോണ്‍സര്‍ ജാക്ക്‌ ചെമ്പരിക്ക, സംഘാടകനായ ഷാനു മജീദ്‌, സ്റ്റോണ്‍ സര്‍ അഡ്വ.മോഹന്‍ സുന്ദര്‍ എന്നിവര്‍ ചേര്‍ന്നു ശ്രീനിവാസനെയും ഭാര്യ വിമലയെയും സിഡ്‌നി വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഗ്ലോബല്‍ മലയാളം പരിപാടിയുടെ മീഡിയ പാര്‍ട്‌ണറാണ്‌. 

സിഡ്‌നിയിലെ എമിങ്‌ടണ്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താലപര്യമുള്ളവര്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക ഷാനു: 0431370941