Breaking News

Trending right now:
Description
 
Feb 09, 2015

പ്രവാസി മലയളി ഫെഡറേഷന്‍ റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു

image
റിയാദ് (കെ.എസ്.എ): വളരെ ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ലോകത്ത് പടര്‍ന്നുപന്തലിച്ച ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു. ലോകത്ത് നാല്‍പ്പതോളം രാജ്യങ്ങളില്‍ അറിവേറുറപ്പിച്ചുകൊണ്ടാണ് സംഘടന ശക്തിപ്പെടുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളുള്ള സൗദിയില്‍ അതിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചാപ്റ്റര്‍. 

ഫെബ്രുവരി 2, വെള്ളിയാഴ്ച റിയാദ് അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍  വച്ച് നടന്ന സമ്മേളനത്തില്‍ റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയുടെയും സൗദി കോ-ഓര്‍ഡിനേറ്റര്‍ ജെ. കെ കോഴിക്കോടിന്റെയും നേതൃത്വത്തിലാണ് റിയാദ് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. 

സിദ്ദിഖ് കല്ലൂപ്പറമ്പന്‍ (പ്രസിഡന്റ്), സാബു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഫൈസല്‍ കൊണ്ടോട്ടി (വൈസ് പ്രസിഡന്റ്), ബിജു കോട്ടയം (വൈസ് പ്രസിഡന്റ്), സലിം വട്ടപ്പാറ (സെക്രട്ടറി),  തോമസ് വഴിക്കടവ് (ജോ. സെക്രട്ടറി), കോയ പടിക്കല്‍ (ജോ. സെക്രട്ടറി), അസീഫ് (ജോ. സെക്രട്ടറി), റഷീദ് പൂനൂര്‍ (ജോ. സെക്രട്ടറി), അന്‍വര്‍ സാദത്ത് (ട്രഷറര്‍), സദക്കത് കൈഫി (പി.ആര്‍.ഒ), റസാക്ക് മഞ്ചേരി (പി.ആര്‍.ഒ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. കൂടാതെ സംഘടനയുടെ റിയാദ് ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരികളായി ജബ്ബാര്‍, മാഹാത്മാ ഇന്റെര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍  ഹരികൃഷ്ണന്‍, അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് റഫീക്ക് ഹസന്‍ വെട്ടത്തൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു. റിയാദിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്  ശറഫു മണ്ണാര്‍ക്കാട്, അസീസ് തലയാട്, കമറുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

പുതിയ ഭാരവാഹികള്‍ക്ക് സൗദി കോ-ഓര്‍ഡിനേറ്റര്‍ ജെ.കെ കോഴിക്കോട്, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ (ഓസ്‌ട്രിയ), ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ (യു.എസ്.എ), ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി (ബഹ്‌റൈന്‍), ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് (യു.എസ്.എ), വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു (യു.എസ്.എ), ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത് (ഇന്‍ഡ്യ), ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍ (യു.എസ്.എ) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

റഫീക്ക് ഹസ്സന്‍ വെട്ടത്തൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സിദ്ദിക്ക് കല്ലൂപ്പറമ്പന്‍ സ്വാഗതമാശംസിച്ചു.  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷക്കീബ് കോളക്കാരന്‍ സമ്മേളനത്തിന്റെ ഉദ്‌ഘാടന കര്‍മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഹാരിസ് ചോല, അല്‍ നൂര്‍ സ്കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍ സലീഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സലിം വട്ടപ്പാറ (വാഴക്കാട്) നന്ദി രേഖപ്പെടുത്തി.