Breaking News

Trending right now:
Description
 
Feb 08, 2015

മഞ്‌ജു -ലാല്‍ ചിത്രത്തിനു പേരായി, എന്നും എപ്പോഴും

image


മഞ്‌ജുവും ലാലും നായിക നായകന്മാര്‍ ആകുന്ന സത്യന്‍ അന്തിക്കാട്‌ ചിത്രത്തിനു പേരായി എന്നും എപ്പോഴുമെന്നാണ്‌ ചിത്രത്തിന്റെ പേര്‌.ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ലായിരുന്നു. വിഷുവിന്‌ ചിത്രം തീയേറ്ററില്‍ എത്തും.
വനിതാരത്‌നം എന്ന മാസികയുടെ റിപ്പോര്‍ട്ടറായ വിനീത്‌ എന്‍ പിള്ള എന്ന കഥാപാത്രമാണ്‌ ലാല്‍ അവതരിപ്പിക്കുന്നത്‌ കുടുംബകോടതിയിലെ അഭിഭാഷകയായ ദീപയുടെ വേഷമാണ്‌ മഞ്‌ജുവിന്റേത്‌. 
രഞ്‌ജന്‍ പ്രമോദിന്റെതാണ്‌ തിരക്കഥ. വിവാഹ മോചനത്തിന്‌ രണ്ടുപേരും സംയുക്തമായി ഹര്‍ജി സമര്‍പ്പിച്ചതോടെയാണ്‌ വിലക്കുകള്‍ മറന്ന്‌ ലാല്‍ മഞ്‌ജുവിനെ നായികയാക്കുവാന്‍ സമ്മതിച്ചത്‌.

രഞ്‌ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത അച്ചുവിന്റെ അമ്മ, മനസിനക്കരെ, തുടങ്ങിയവ വന്‍ ഹിറ്റുകളായിരുന്നു. ഫഹദ്‌ ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥയാണ്‌ സത്യന്‍ അവസാനം സംവിധാനം ചെയ്‌ത സിനിമ. 
ലാലും മഞ്‌ജുവും ഒന്നിച്ച ആറാം തമ്പുരാന്‍, കന്മദം തുടങ്ങിയവ വന്‍ഹിറ്റുകളായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നചിത്രം കൂടിയാണിത്‌. 2011 ഇറങ്ങിയ സ്‌നേഹവീട്‌ എന്ന സിനിമയിലാണ്‌ ഈ കൂട്ടുക്കെട്ട്‌ അവസാനം ഒന്നിച്ചത്‌