Breaking News

Trending right now:
Description
 
Feb 08, 2015

സിസിബിഐയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍

image ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ കൂട്ടായ്‌മയായ കോണ്‍ഫറന്‍സ്‌ ഓഫ്‌ കാത്തലിക്‌ ബിഷപ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റായി മുംബൈ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസിനെ വീണ്ടും തിരഞ്ഞെടുത്തു. ബംഗളൂരുവില്‍ നടന്നുവരുന്ന സിസിബിഐയുടെ ഇരുപത്തിയേഴാമത്‌ പ്ലീനറി സമ്മേളനത്തിലാണു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്‌. വൈസ്‌ പ്രസിഡന്റായി ഗോവ ആര്‍ച്ച്‌ബിഷപ്‌ ഡോ.ഫിലിപ്‌ നേരി ഫെറാവോയും സെക്രട്ടറി ജനറലായി കോഴിക്കോട്‌ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഫെഡറേഷന്‍ ഓഫ്‌ ഏഷ്യന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സസ്‌ പ്രസിഡന്റും ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ എട്ടംഗ കര്‍ദിനാള്‍ ഉപദേശക സംഘത്തിലെ അംഗവുമാണു കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌. ബംഗളൂരില്‍ കഴിഞ്ഞ മൂന്നിന്‌ ആരംഭിച്ച സമ്മേളനത്തില്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍നിന്നുള്ള 140 ബിഷപ്പുമാര്‍ പങ്കെടുക്കുന്നുണ്ട്‌. സമ്മേളനം നാളെ സമാപിക്കും.