Breaking News

Trending right now:
Description
 
Feb 05, 2015

ഷൈന്‍ ചാക്കോ ചതിയില്‍ പെട്ടതോ?

image
ബ്ലസി സ്വതന്ത്ര സംവിധായിക ആകുന്ന സിനിമയില്‍ നായകന്‍ ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയക്ക്‌ എത്തിയതാണ്‌ ഷൈന്‍ ചാക്കോയെന്ന്‌ പിതാവ്‌ ചാക്കോ. 
സിനിമക്കാര്യം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ഷൈനിനെ ബ്ലസി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തുകയായിരുന്നു. 

. എന്നാല്‍ ഇതിഹാസയിലെ നായകനായി ആദ്യം പരിഗണിച്ച യുവനടന്‍ ഷൈനിനെ കുടുക്കിയതാണെന്നും ശ്രുതിയുണ്ട്‌. ഇതിഹാസയുടെ വിജയത്തെ തുടര്‍ന്നു പലരും ഷൈനിനെ പരിഗണിക്കാന്‍ തുടങ്ങിയതാണ്‌ യുവനടനു കലിപ്പു വരുവാന്‍ കാരണം.
ഷൈന്‍ പുകവലിക്കാറില്ലെന്നു പിതാവ്‌ പറഞ്ഞു. മയക്കുമരുന്നും ഉപയോഗിക്കില്ല നിസാമുമായി യാതൊരു തരത്തിലുള്ള ബന്ധവും മകനില്ലെന്നും പിതാവ്‌ കൂട്ടിച്ചേര്‍ത്തു. സ്‌മോക്കേഴ്‌സ്‌ പാര്‍ട്ടിയില്‍ മകന്‍ പങ്കെടുക്കാറില്ലെന്നും പിതാവ്‌ വ്യക്തമാക്കി. തെറ്റു ചെയ്യാത്ത മകനെ പുറത്തിറക്കാന്‍ എല്ലാവിധ ഇടപെടലുകളും നടത്തുമെന്നും പിതാവ്‌ വ്യക്തമാക്കി.