Breaking News

Trending right now:
Description
 
Feb 05, 2015

ന്യൂജനറേഷനെ കുടുക്കാന്‍ കൊക്കെയ്‌ന്‍, അന്വേഷണം ഫഹദ്‌, ആഷിക്‌, റീമ എന്നിവരിലേയ്‌ക്ക്‌ നീളുന്നു

image
കൊച്ചിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലിംഗ്‌ രംഗത്തെ നാലു യുവതികളും അറസ്‌റ്റിലായ കേസ്‌ പുതിയ വഴിത്തിരിവിലേയ്‌ക്ക്‌. മലയാളത്തിലെ ന്യൂജനറേഷന്‍ താരങ്ങള്‍ സംശയത്തിന്റെ നിഴലില്‍. 

യംഗ്‌ സൂപ്പര്‍ സ്റ്റാര്‍ ഫഹദ്‌ ഫാസില്‍, സംവിധായകന്‍ ആഷിക്‌ അബു, റീമ കല്ലിങ്കല്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഷൈനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ഇവരെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ ്‌ പുറത്തു വിട്ടിട്ടില്ല.

കേരളത്തില്‍ ആദ്യമായാണ്‌ കൊക്കെയ്‌ന്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുന്നത്‌. ഈ കേസിന്റെ പശ്ചാത്തലത്തിലാണ്‌ ന്യൂജനറേഷന്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്‌. അതിനുള്ള കത്ത്‌ തിരുവനന്തപുരം പോലീസ്‌ ആസ്ഥാനത്തു നിന്നു കൊച്ചിയിലേയ്‌ക്ക്‌ പോയി കഴിഞ്ഞുവെന്നാണ്‌ വിവരം.

ഇവരെ കൂടാതെ കേരളത്തിലെ പ്രമുഖനായ യുവ രാഷ്ട്രീയ നേതാവും സംശയത്തിന്റെ നിഴലിലാണ്‌.
ഇവരെ കൂടാതെ മലയാള സിനിമ രംഗത്തു പ്രവൃത്തിക്കുന്ന എല്ലാ യുവ താരങ്ങളും സാങ്കേതിക വിദഗ്‌ധരും സംശയത്തിന്റെ നിഴലിലാണ്‌. മലയാളത്തിന്റെ ന്യൂജനറേഷന്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്നു ശ്രീനിവാസന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 
അടുത്തക്കാലത്ത്‌ ഒരു ന്യൂജനറേഷന്‍ സിനിമ തിരക്കഥ കൃത്ത്‌ മയക്കുമരുന്നു ലഹരിയില്‍ നഗ്നനായി അടുത്ത ഫളാറ്റിലെ യുവതിയെ കടന്നു പിടിച്ചത്‌ കേസായി മാറിയിരുന്നു. 
വിവാദ വ്യവസായി നിഷാമിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന്‌ ഇതിഹാസ സിനിയമുടെ നായകന്‍ ഷൈനിനെയും നാലു മോഡലുകളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എന്നാല്‍ വലിയ ചങ്ങലയിലെ ചെറിയ കണ്ണി മാത്രമാണിവര്‍ എന്നാണ്‌ പോലീസ്‌ നിരീക്ഷണം