Breaking News

Trending right now:
Description
 
Feb 04, 2015

ദമാമില്‍ സംഗീത വിരുന്ന്‌ `അറേബ്യന്‍ പൂങ്കുയില്‍' മാര്‍ച്ച്‌ 27-ന്‌

image
ദമാമില്‍ പ്രശസ്‌ത കലാകാരി കല്യാണി രാജ്‌കുമാര്‍ അവതരിപ്പിക്കുന്ന `അറേബ്യന്‍ പൂങ്കുയില്‍' മാര്‍ച്ച്‌ 27-ന്‌ നടത്തപ്പെടുന്നു. മൂന്നു മണിക്കൂറില്‍ മുപ്പതിലേറെ ഗാനങ്ങള്‍ ആലപിക്കുന്ന അപൂര്‍വ സംഗീത വിരുന്നാണിത്‌.

സൗജന്യ പാസുകള്‍ വിവിധ സംഘടനകള്‍ മുഖേനയും സ്ഥാപനങ്ങള്‍ വഴിയും മാര്‍ച്ച്‌ 20-നു മുമ്പായി വിതരണം ചെയ്യും. ഖത്തറിലും ദുബായിയിലുമായി നിരവധി സ്റ്റേജ്‌ഷോകള്‍ ചെയ്‌തിട്ടുള്ള അബു അമീനാണ്‌ ഇതിന്റെ ആശയവും സംവിധാനവും അവതരണവും നിര്‍വഹിക്കുന്നത്‌. പ്രശസ്‌ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സലാം കോട്ടയ്‌ക്കലാണ്‌ അറേബ്യന്‍ പൂങ്കുയിലിന്റെ സ്‌ക്രിപ്‌റ്റ്‌ തയാറാക്കുന്നത്‌. സംഗീതവിരുന്നിനോപ്പം തിരുവാതിരയും മാര്‍ഗംകളിയും ഒപ്പനയുമുള്‍പ്പെടെ നിരവധി കലാരൂപങ്ങളും ഉണ്ടാകും.