Breaking News

Trending right now:
Description
 
Feb 04, 2015

കാന്‍ബറയില്‍ ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി ആറ്‌, ഏഴ്‌ തീയതികളില്‍

image കാന്‍ബറയിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ വാര്‍ഷികപ്പെരുന്നാളും ഇടവക കാവല്‍പ്പിതാവുമായ പരിശുദ്ധ പൗലോസ്‌ മാര്‍ അത്താനിയാസോസ്‌ വലിയ തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും സംയുക്തമായി ഫെബ്രുവരി ആറ്‌, ഏഴ്‌ (വെള്ളി, ശനി) തീയതികളില്‍ ആഘോഷിക്കുന്നു.

ആറ്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ഥന, 7.15ന്‌ സുവിശേഷ പ്രസംഗം, എട്ടിന്‌ അത്താഴവിരുന്ന്‌, 8.20നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍.

ഏഴ്‌ ശനിയാഴ്‌ച രാവിലെ 8.30ന്‌ പ്രഭാത നമസ്‌കാരം, ഒമ്പതിനു നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു ഫാ. ജിജി വര്‍ഗീസ്‌, ഫാ. ബേസില്‍ കടുവാക്കുളങ്ങര, ഫാ. ജേക്കബ്‌ ജോസഫ്‌ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രസംഗം, പ്രദക്ഷിണം, ആശീര്‍വാദം, സ്‌നേഹവിരുന്ന്‌, ലേലം, ഭക്തസംഘടനകളുടെ വാര്‍ഷികം.