Breaking News

Trending right now:
Description
 
Feb 04, 2015

രമാ നായര്‍ ഓം പ്രസിഡന്റ്‌

image കാലിഫോര്‍ണിയയിലെ മലയാളി സംഘടനയായ `ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഹിന്ദു മലയാളീസ്‌' (ഓം) പ്രസിഡന്റായി രമാ നായരെ തിരഞ്ഞെടുത്തു. ജനുവരി 31 ശനിയാഴ്‌ച ലോസ്‌ ആഞ്ചലസിലെ ലൈക്‌ വുഡ്‌ കണ്‍ട്രി ക്ലബ്‌ ഡ്രൈവലുളള ഹൂവര്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്‌. 





തുടര്‍ന്ന്‌ അസോസിയേഷന്‍ അംഗങ്ങളുടെ `ഫാമിലി ഡേ 2015', കുടുംബസംഗമം എന്നിവയില്‍ മലയാളികള്‍ പങ്കെടുത്തു. 

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെഎച്ച്‌എന്‍എ) പ്രസിഡന്റ്‌ ടി.എന്‍. നായര്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉത്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ ഡാന്‍സ്‌, സ്‌കിറ്റ്‌, ഗാനമേള, മിമിക്രി, നാടകം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.

മാതാ അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കര്‍, ഡോ. എന്‍ ഗോപാലകൃഷ്‌ണന്‍, സി .രാധാകൃഷ്‌ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കുന്ന ഡാളസ്‌ കണ്‍വെന്‍ഷന്റെ ഫോമുകള്‍ കെഎച്ച്‌എന്‍എ പ്രതിനിധി രവി വെള്ളത്തെരി ടി.എന്‍. നായര്‍ക്ക്‌ കൈമാറി. ജൂലൈ 2 മുതല്‍ 6 വരെയാണ്‌ കണ്‍വെന്‍ഷന്‍.