Breaking News

Trending right now:
Description
 
Feb 03, 2015

യുഡിഎഫ്‌ സര്‍ക്കാര്‍ ഇനിയെങ്കിലും തിരുത്തുമോ?

ജിജിമോള്‍
image

ദേശീയ ഗെയിംസിന്റെ ഉത്‌ഘാടന വേദിയില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ഒരാളായിരുന്നു ഞാന്‍.
ഗെയിംസിന്റെ അഴിമതിയെക്കാള്‍ എന്നെ ചിന്തിപ്പിച്ചത്‌ മറ്റെരു സംഭവമാണ്‌. ഗെയിംസ്‌ വേദിയില്‍ എത്തിയ ആയിരക്കണക്കിന്‌ ആളുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ മുഖ്യമന്ത്രിയെയും തിരുവഞ്ചൂരിനെയും കൂവി തോല്‍പ്പിച്ചത്‌. ഉത്‌ഘാടന വേദിയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ മുഖ്യമന്ത്രിയെയും തിരുവഞ്ചൂരിനെയും സംസാരിക്കാന്‍ അനുവദിക്കാതെ കാണികള്‍ ഒന്നടങ്കം കൂവുകയായിരുന്നു. യുഡിഎഫ്‌ മന്ത്രിസഭയുടെ അഴിമതിയില്‍ കുളിച്ച ഭരണത്തോടുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണം എന്നാണ്‌ ഇതിനെ വിശേഷിപ്പാക്കാന്‍ സാധിക്കുക. കെ എം മാണിയുടെയും തിരുവഞ്ചൂരിനെയും മുഖ്യമന്ത്രിയെയും സ്‌ക്രീനില്‍ കാണുമ്പോഴും ഈ കൂവിച്ച തുടര്‍ന്നു. 
എന്നാല്‍ കേന്ദ്രമന്ത്രിമാരുടെ പ്രസംഗം ജനങ്ങള്‍ സഹിഷ്‌ണതയോടെ കേട്ടിരുന്നു. മോഡിയെക്കുറിച്ചു പരാമര്‍ശങ്ങള്‍ക്കും വലിയ കയ്യടി കാണികളില്‍ നിന്നുണ്ടായി.
ജനാധിപത്യം എന്ന വാക്കിന്റെ പൂര്‍ണ രൂപം തന്നെയാണ്‌ ഗെയിംസ്‌ വേദിയില്‍ കണ്ടത്‌. എന്തു പറഞ്ഞാലും പ്രതിപക്ഷത്തിന്‌ എന്തു യോഗ്യത, നിങ്ങളും അതു തന്നയല്ലേ ചെയ്‌തതെന്നു ചോദിക്കുന്ന ഭരണപക്ഷത്തിന്‌ ഈ കൂവലിനെ എങ്ങനെ വിലയിരുത്തും. ഇടതു പക്ഷം കൊണ്ടിരുത്തി കൂവിച്ചതാണ്‌ അരാഷ്ട്രീയ വാദികളെയെന്നു പറയുമോ? രാഷ്ട്രീയ അവബോധമില്ലാത്തവരല്ല ഈ ചെറുപ്പക്കാര്‍. അഴിമതിയുടെ കഥ അവരുടെ ആത്മാവിന്‌ ഏല്‍പ്പിച്ച മുറിവ്‌ അത്രമാത്രമാണ്‌. ഇനി രാഷ്ട്രീയ പാര്‍ട്ടികളുടെ ഇഷ്ടത്തിനു അനുസരിച്ചു വോട്ടു ചെയ്യുന്നവരല്ല ഞങ്ങളെന്നും സ്വയം ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു ന്യുജനറേഷന്‍ ശക്തി മുഖ്യധാര സമൂഹത്തില്‍ രൂപപ്പെട്ടുവരുന്നത്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണാതെ പോകരുത്‌. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്‌ കൂവല്‍


ലാലിസം പരാജയപ്പെട്ടതില്‍ മോഹന്‍ലാല്‍ ചില ന്യായങ്ങള്‍ നിരത്തുന്നത്‌ കണ്ടു. എന്നാല്‍ കാണികള്‍ പറഞ്ഞതും ലാലേട്ടന്‍ അറിയുന്നതും നല്ലതാണ്‌. മോഹന്‍ലാല്‍ പാടിയതു കൊണ്ടു മാത്രമാണ്‌ കൂവാതെ വിട്ടത്‌. അല്ലെങ്കില്‍ കോടികള്‍ വാങ്ങി നടത്തിയ പരിപാടിയുടെ നിലവാര തകര്‍ച്ചയെ ജനം കൂവി തോല്‍പ്പിച്ചേനെ. ലാലിനോടു ജനം കാണിച്ച മര്യാദ ഒരു കലാകാരനു കൊടുത്ത ഏറ്റവും വലിയ ബഹുമാനമാണ്‌. അതുകൊണ്ടു ലാല്‍ മേടിച്ച പണം തിരികെ നല്‍കുന്നത്‌ ഔദാര്യമല്ല. കേരളീയരോടു കാണിക്കേണ്ട മര്യാദയാണ്‌.