Breaking News

Trending right now:
Description
 
Feb 02, 2015

പ്രവാസി മലയാളി ഫെഡറേഷന്‍ അബുദബി യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

image
അബുദബി: ഇതിനോടകം ലോകമാകെ വളര്‍ന്നു പന്തലിച്ചുകഴിഞ്ഞ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) അബുദബി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 31-ന് സംഘടനയുടെ യു.എ.ഇ കോ-ഓര്‍ഡിനേറ്റര്‍ ജോയി തറയിലിന്റെ വസതിയില്‍ കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

റിജോ ജോണി ഐ.എ.എസ് (ചെയര്‍മാന്‍), സുനില്‍ ചാക്കോ (വൈസ് ചെയര്‍മാന്‍), കൃഷ്ണ കുമാര്‍ (ജനറല്‍ സെക്രട്ടറി), ലൈന മൊഹ്ദ് ഹസിനാര്‍ (ജോ. സെക്രട്ടറി), അജു തങ്കച്ചന്‍ (ട്രഷറര്‍), ഷബീര്‍ മളിയാക്കല്‍ (ജോ. ട്രഷറര്‍), ദിലീപ് മൊഹമ്മദ് സുളിമാന്‍ (അക്കൗണ്ടന്റ്), സിബി കടവില്‍ (പി.ആര്‍.ഒ) എന്നിവരാണ് അബുദബി യൂണിറ്റിന്റെ പുതിയ ഭാരവാഹികള്‍.

പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതായി യു.എ.ഇ കോ-ഓര്‍ഡിനേറ്റര്‍ ജോയി തറയില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ബോര്‍ഡ് ഓഫ് ഡറക്റ്റര്‍ ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ സെക്രട്ടറി ഷിബി നെരിമംഗലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി എന്നിവര്‍ അറിയിച്ചു.