Breaking News

Trending right now:
Description
 
Feb 02, 2015

ടാറ്റ മോട്ടോഴ്‌സിന്റെ സ്‌പോര്‍ട്ടി ഹാച്ച്‌ബാക്ക്‌ ബോള്‍ട്ട്‌ കേരളത്തില്‍

image ബോള്‍ട്ട്‌ എന്ന പേരില്‍ ടാറ്റ മോട്ടോഴ്‌സ്‌ പുറത്തിറക്കുന്ന പുതിയ സ്‌പോര്‍ട്ടി ഹാച്ച്‌ബായ്‌ക്ക്‌ കേരളത്തിലും നിരത്തുകളിലെത്തി. പൂനയിലെ പിംപ്രിയിലാണ്‌ ബോള്‍ട്ട്‌ നിര്‍മിക്കുന്നത്‌. ഹൊറൈസണ്‍നെക്‌സ്‌റ്റ്‌ തീമിനുകീഴില്‍ രൂപകല്‍പ്പനയിലും ഡ്രൈവിംഗ്‌ സൗകര്യത്തിലും കണക്ടിവിറ്റിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കാറുകളില്‍ ഏറ്റവും പുതിയതാണ്‌ ബോള്‍ട്ട്‌.

4.62 ലക്ഷം രൂപയാണ്‌ ബോള്‍ട്ടിന്റെ റെവോട്രോണ്‍ (പെട്രോള്‍) 1.2 ടി മോഡലിന്‌ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില. ഡീസല്‍ മോഡലിന്‌ വില 5.71 ലക്ഷം രൂപ. 



ബോള്‍ട്ട്‌ വിപണിയിലിറക്കുന്നതിനൊപ്പം ഒട്ടേറെ പുതിയ സേവനപരിപാടികളും ബോള്‍ട്ട്‌ അവതരിപ്പിക്കുന്നുണ്ട്‌. മൂന്നുവര്‍ഷം വരെ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ വാറന്റി, മൂന്നുവര്‍ഷംവരെ 24ഃ7 റോഡ്‌സൈഡ്‌ അസിസ്‌റ്റന്‍സ്‌ സര്‍വീസ്‌ എന്നിവ ബോള്‍ട്ടിനൊപ്പം ഉപയോക്താക്കള്‍ക്ക്‌ സ്വന്തമാക്കാം. ആദ്യത്തെ മൂന്നു സര്‍വീസുകള്‍ (30,000 കിലോമീറ്റര്‍ വരെ അല്ലെങ്കില്‍ രണ്ടു വര്‍ഷം) സൗജന്യമായിരിക്കും. വിശ്വാസ്യത ഉറപ്പാക്കാനും ഉടമസ്ഥതയുടെ ചെലവ്‌ കുറയ്‌ക്കാനും മികച്ച റീസെയ്‌ല്‍ വില ലഭിക്കാനും ഇതുവഴി കഴിയും.

ബോള്‍ട്ട്‌ വിപണിയിലിറക്കുന്നതിന്റെ ഭാഗമായി ബോള്‍ട്ട്‌ അരീന എന്ന പേരില്‍ ഓണ്‍ഗ്രൗണ്ട്‌ എക്‌സ്‌പീരിയന്‍ഷ്യല്‍ ആക്ടിവേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്‌. 133 കേന്ദ്രങ്ങളില്‍ ജനുവരി 28 മുതല്‍ ബോള്‍ട്ട്‌ അരീന പ്രവര്‍ത്തിച്ചു തുടങ്ങി.



ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്യുന്നതിന്‌ http://bookonline.tatamotors.com/ എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.