Breaking News

Trending right now:
Description
 
Feb 02, 2015

സൗദിയില്‍ വനിതാ ആക്‌ടിവിസ്റ്റ്‌ ജയില്‍ മോചിതയായി

image സൗദിയില്‍ വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്‍ര്‍നെറ്റിലൂടെ ബ്ലോഗുകള്‍ എഴുതുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്‌ത കുറ്റത്തിന്‌ ജയിലില്‍ കഴിഞ്ഞിരുന്ന വനിതാ ആക്‌ടിവിസ്റ്റ്‌ സൗദ്‌ അല്‍ ഷമ്മാരി ജയില്‍ വിമോചിതയായി. കഴിഞ്ഞ മൂന്നു മാസമായി ജയിലിലായിരുന്നു.

ഇസ്ലാം മതനേതാക്കള്‍ക്കെതിരേ ട്വിറ്റുകള്‍ പോസ്‌റ്റ്‌ ചെയ്യുക, ഇസ്ലാം വിശ്വാസങ്ങള്‍ക്ക്‌ എതിരെ പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ഷമ്മാരിയെ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌. തുടര്‍ന്ന്‌ ഇന്റര്‍നെറ്റിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മിതത്വം പാലിക്കാമെന്ന ഉറപ്പിലാണ്‌ ഷമ്മാരിയെ വിട്ടയച്ചത്‌.