Breaking News

Trending right now:
Description
 
Feb 02, 2015

എം. മുകുന്ദന്‌ യൂത്ത്‌ ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്നു

image കുവൈറ്റ്‌ സിറ്റി: പ്രവാസം എന്ന കൃതിയ്‌ക്ക്‌ മൂന്നാമത്‌ യൂത്ത്‌ ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം നേടിയ പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദനു പുരസ്‌കാരം സമ്മാനിക്കുന്നു. ഫെബ്രുവരി 13-ന്‌ അബാസിയ ഇന്റഗ്രേറ്റഡ്‌ ഇന്ത്യന്‍ സ്‌കൂളില്‍ വൈകുന്നേരം ആറിനു നടക്കുന്ന പൊതുസമ്മേളനത്തില്‍വച്ചാണ്‌ പുരസ്‌കാരം നല്‍കുക. പൊതുസമ്മേളനത്തില്‍ സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മെന്റ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി. മുഹമ്മദ്‌ വേളം മുഖ്യാതിഥിയായിരിക്കും. കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

ചടങ്ങിനോടനുബന്ധിച്ചു മലയാളത്തിലെ പ്രമുഖ സാഹിത്യങ്ങളും പ്രവാസലോകത്തെ കൃതികളും ഉള്‍പ്പെടുത്തി പുസ്‌തക പ്രദര്‍ശനവും വില്‌പനയും സംഘടിപ്പിക്കും.