Breaking News

Trending right now:
Description
 
Feb 02, 2015

ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി സംഗമം ഏപ്രില്‍ 18-ന്‌

image 2002 ജൂലൈ 22ന്‌ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രവര്‍ത്തനം ആരംഭിച്ച ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌നേഹസംഗമം നടത്തുന്നു.

ഏപ്രില്‍ 18 ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 വരെയുള്ള സമയത്താണു സംഗമം ക്രമീകരിച്ചിരിക്കുന്നത്‌.

ജാതിമത ഭേദമെന്യെ നടക്കുന്ന സംഗമത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം പരസ്‌പരസ്‌നേഹവും സൗഹൃദവും നിലനിര്‍ത്തുവാന്‍ ഡാളസിലുള്ള റാന്നി നിവാസികള്‍ സകുടുംബം സംബന്ധിക്കണമെന്നു സംഘാടകര്‍ അറിയിച്ചു.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Mary Heads Carter Park and Kids Corral, 2320 Heads Lane, Carrollton, TX 75006
വിശദ വിവരങ്ങള്‍ക്ക്‌:  
സുഭാഷ്‌ മാത്യു പനവേലില്‍ 469 877 0130 
ഷിജു ഏബ്രഹാം വടക്കേമണ്ണില്‍ 214 929 3570
എബി ചെറുവാഴക്കുന്നേല്‍ 214 727 4684
രാജു പിള്ള പുതുപറമ്പില്‍ 469 995 9828