Breaking News

Trending right now:
Description
 
Feb 01, 2015

മുകേഷും സരിതയും കുടംബക്കോടതിയില്‍

image ചലച്ചിത്ര താരങ്ങളായ മുകേഷും സരിതയും എറണാകുളം കുടുംബക്കോടതിയില്‍ ഹാജരായി. തന്റെ ഭാഗം കേള്‍ക്കാതെ വിവാഹമോചനം അനുവദിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ക്കായാണ്‌ ഇരുവരും ഹാജരായത്‌. ഇന്നലെയും ഒത്തുതീര്‍പ്പിനായി കൗണ്‍സലിംഗ്‌ നടന്നെങ്കിലും തീരുമാനമായില്ല. ഇതേത്തുടര്‍ന്നു കേസ്‌ കുടുംബക്കോടതി ജഡ്‌ജി പി. മോഹന്‍ദാസ്‌ വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി.