Breaking News

Trending right now:
Description
 
Feb 01, 2015

ദിലീപും മഞ്‌ജുവാര്യരും വേര്‍പിരിഞ്ഞു

image താല ദമ്പതികളായ ദിലീപും മഞ്‌ജുവാര്യരും നിയമപരമായിവിവാഹ മോചനം നേടി. ഇരുവരും പരസ്‌പരം സമ്മതിച്ചു നല്‍കിയ വിവാഹമോചന ഹര്‍ജി അംഗീകരിച്ച്‌ എറണാകുളം കുടുംബക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണിത്‌. വ്യാഴാഴ്‌ച കോടതിയില്‍ ഹാജരായ ദിലീപും മഞ്‌ജുവാര്യരും വേര്‍പിരിയുവാനുള്ള തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു ബോധിപ്പിച്ചിരുന്നു. ശനിയാഴ്‌ച ഇവര്‍ കോടതിയില്‍ ഹാജരായില്ല. രണ്ടുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ്‌ താമസിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ 24നാണ്‌ വിവാഹമോചനത്തിനായി ഇവര്‍ കുടുംബക്കോടതിയെ സമീപിച്ചത്‌. രഹസ്യവിചാരണ ആരംഭിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. കൗണ്‍സിലിങിനു ശേഷം നിയമപ്രകാരം തീരുമാനമെടുക്കുന്നതിന്‌ കോടതി ആറുമാസത്തെ കാലവധി നിശ്ചയിച്ചിരുന്നു. കാലാവധി വ്യാഴാഴ്‌ചയാണ്‌ അവസാനിച്ചത്‌. നേരത്തേയുള്ള തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ഇവരുടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം കഴിയും. 16 വര്‍ഷം മുമ്പ്‌ 1998 ഒക്ടോബര്‍ 20നാണ്‌ ഇരുവരും ആലുവയില്‍ വിവാഹിതരായത്‌. ഒടുവില്‍ കുടുംബപ്രശ്‌നങ്ങളത്തെുടര്‍ന്നു മഞ്‌ജു സ്വന്തം വീടായ തൃശൂരും ദിലീപ്‌ മകള്‍ക്കൊപ്പം ആലുവയിലെ വസതിയിലുമാണു താമസിച്ചിരുന്നത്‌. ഇതിനിടെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു.