Breaking News

Trending right now:
Description
 
Feb 01, 2015

1.4 കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്‌തകം മലയാളത്തിലേക്ക്‌

image ഇതുവരെ 1.4 കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്‌തകത്തിന്റെ മലയാള പരിഭാഷ ആദ്യമായി പുറത്തിറങ്ങുന്നു. ഹാഡി മാര്‍ക്കോഫ്‌ ആന്‍ഡ്‌ ശരോന്‍ മേജല്‍ എഴുതിയ അമ്മയാകുമ്പോള്‍ എന്തു ചെയ്യണം എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷയാണ്‌ പുറത്തിറങ്ങുന്നത്‌. മലയാളഭാഷ നിര്‍വഹിച്ചിരിക്കുന്നത്‌ ഡോക്ടര്‍ വത്സലയാണ്‌. ഭാവിയില്‍ അച്ഛനും അമ്മയുമായി മാറുന്നവര്‍ക്കാണ്‌ പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നത്‌. ഗര്‍ഭധാരണത്തിനു മുമ്പ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെ തയാറെടുപ്പുകള്‍ നടത്തണം, ഗര്‍ഭിണിയായുള്ള തയാറെടുപ്പ്‌, ഗര്‍ഭകാലത്തെ ജീവിതരീതി, ഒമ്പതാമാസവും ആഹാരക്രമങ്ങളും, ഇരട്ടകള്‍ പ്രസവിക്കുകയാണെങ്കില്‍, ശിശു ജനിച്ചശേഷം ചെയ്യേണ്ട കാര്യങ്ങള്‍, ഗര്‍ഭധാരണവും നിങ്ങളുടെ ആരോഗ്യവും, കുഴപ്പംപിടിച്ചഗര്‍ഭാവസ്ഥ, അടുത്ത കുഞ്ഞിനുവേണ്ടിയുള്ള തയാറെടുപ്പ്‌, ഗര്‍ഭാവസ്ഥയിലും വര്‍ക്ക്‌ ഔട്ട്‌ ചെയ്യാമോ, സെക്‌സും സുരക്ഷയും തുടങ്ങിയവയെക്കുറിച്ച്‌ വ്യക്തമായും ലളിതമായും പുസ്‌തത്തില്‍ വിവരിക്കുന്നുണ്ട്‌.