Breaking News

Trending right now:
Description
 
Feb 01, 2015

പത്തുലക്ഷം രൂപാ ആവശ്യപ്പെട്ട്‌ റിമി ടോമിക്ക്‌ വക്കീല്‍ നോട്ടീസ്‌

image നിലമ്പൂരില്‍ പാട്ടു മത്സരത്തിന്റെ ഭാഗമായി കഴിഞ്ഞ ജനുവരി 12ന്‌ നടത്തിയ ഗാനമേളയ്‌ക്കിടെ പരിപാടി ആസ്വദിക്കാനെത്തിയ വീട്ടമ്മയെ സരിതാ നായരുമായി താരതമ്യപ്പെടുത്തിയ ഗായിക റിമി ടോമി ഇനി കോടതി കയറേണ്ടിവരും. പൊതുജനമധ്യത്തില്‍ സരിതാനായരുമായി താരതമ്യപ്പെടുത്തി അപകീര്‍ത്തിപെടുത്തിയെന്ന്‌ ആരോപിച്ച്‌ തൂവൂര്‍ സ്വദേശിനിയായ വീട്ടമ്മയാണ്‌ വക്കീല്‍ നോട്ടീസ്‌ അയച്ചത്‌. നോട്ടീസ്‌ കൈപ്പറ്റി പതിനഞ്ചു ദിവസത്തിനുള്ളില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരസ്യമായി ഖേദപ്രകടനം നടത്തണമെന്നുമാണ്‌ വീട്ടമ്മയുടെ ആവശ്യം. അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നു അഭിഭാഷകന്‍ എ.പി.ഇസ്‌മയില്‍ മുഖാന്തരമയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. പരിപാടി കാണാനെത്തിയ വീട്ടമ്മയെ വേദിയിലേക്ക്‌ ക്ഷണിച്ചുവരുത്തിയ റിമി ടോമി വീട്ടമ്മയെ സരിത നായരെന്നു അഭിസംബോധന ചെയ്യുകയായിരുന്നു. ഇവര്‍ക്ക്‌ അപരിചിതനായ മറ്റൊരാളെയും വേദിയിലേക്കു വിളിച്ചു. ഇയാള്‍ക്കൊപ്പം നൃത്തം ചെയ്യാനും നിര്‍ബന്ധിച്ചു. ഇതു തനിക്ക്‌ മാനസിക പീഡനമുണ്ടാക്കെയന്നും നോട്ടീസില്‍ പറയുന്നുണ്ട്‌.