Breaking News

Trending right now:
Description
 
Dec 04, 2012

ക്രിസ്‌മസിന്‌ ഇക്കുറി ജയിലില്‍നിന്നും കേക്കുകള്‍

image കണ്ണൂര്‍: ക്രിസ്‌മസ്‌-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു മധുരം പകരാന്‍ ഈ വര്‍ഷം ജയിലില്‍ നിന്നുള്ള കേക്കുകളും വിപണിയിലെത്തും. മലബാര്‍ ഫ്രീഡം എന്ന ബ്രാന്‍ഡ്‌ നെയിമിലാണ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള കേക്കുകള്‍ വിപണിയിലെത്തിക്കുക. ജയിലില്‍നിന്നു പുറത്തിറക്കുന്ന ചപ്പാത്തിയുടെ ബ്രാന്‍ഡ്‌ നെയിമാണ്‌ മലബാര്‍ ഫ്രീഡം. മലബാര്‍ ഫ്രീഡം ചപ്പാത്തി വന്‍ വിജയമായതിനേത്തുടര്‍ന്നാണ്‌ കേക്കുകള്‍ വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചത്‌. 
500 ഗ്രാം മുതല്‍ രണ്ടു കിലോഗ്രാം വരെയുള്ള കേക്കുകളാണ്‌ ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുക. കേക്കു നിര്‍മ്മിക്കാന്‍ തടവുകാര്‍ക്കു പരിശീലനം കൊടുത്തുതുടങ്ങി. 15 പേര്‍ക്കാണ്‌ ഇപ്പോള്‍ പരിശീലനം നല്‍കുന്നത്‌. കേക്കിന്‌ ഡിമാന്‍ഡ്‌ ഏറുകയാണെങ്കില്‍ കൂടുതല്‍പേര്‍ക്ക്‌ പരിശീലനം നല്‍കും. വിവിധ ഫ്‌ളേവറുകളിലുള്ള കേക്കുകളാണ്‌ വിപണിയിലിറക്കുന്നത്‌. ഇപ്പോഴുള്ള ചപ്പാത്തികൗണ്ടറുകള്‍ വഴിയും മൊബൈല്‍ യൂണിറ്റുകള്‍ വഴിയുമായിരിക്കും കേക്കുകള്‍ വില്‌ക്കുന്നത്‌. പൊതുവിപണിയിലെക്കാള്‍ കുറഞ്ഞ വിലയ്‌ക്കാണ്‌ കേക്കുകള്‍ വില്‍ക്കുക.
keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews,nurse, Nurses, Nurse's Strike,Nursing Corner, Wedding Planner, Wedding, Cookery, Business, Businessnews, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics, Kerala Politics, Travel, Tourism