Breaking News

Trending right now:
Description
 
Jan 31, 2015

വിഷ്വല്‍ ഐക്യുവിന്‌ ഗോള്‍ഡന്‍ പീകോക്ക്‌ എച്ച്‌ആര്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌

image കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ്‌ ആട്രിബ്യൂഷന്‍ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ വിഷ്വല്‍ ഐക്യുവിന്‌ എച്ച്‌ആര്‍ മികവിനുള്ള ഗോള്‍ഡന്‍ പീകോക്ക്‌ അവാര്‍ഡ്‌ ലഭിച്ചു. മികച്ച എംപ്ലോയീ മാനേജ്‌മെന്റ്‌ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. ജീവനക്കാരോടുള്ള സമീപനവും മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യുന്നതിലെ മികവും കണക്കിലെടുത്താണ്‌ ഗോള്‍ഡന്‍ പീകോക്ക്‌ അവാര്‍ഡിനായി സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്‌. എച്ച്‌ആര്‍ മികവിലൂടെ ബിസിനസിനും പ്രഫഷനും ജീവനക്കാര്‍ക്കും വ്യവസായരംഗത്തിനും രാജ്യത്തിനും ലഭ്യമാകുന്ന നേട്ടങ്ങള്‍ പ്രത്യേകം കണക്കിലെടുക്കും. 

2014-ലെ മികച്ച മനുഷ്യവിഭവശേഷി നടപടികള്‍ക്കുള്ള സ്‌പെഷല്‍ കമന്‍ഡേഷന്‍ വിഭാഗത്തിലാണ്‌ വിഷ്വല്‍ ഐക്യുവിന്‌ അവാര്‍ഡ്‌ ലഭിച്ചത്‌. മറ്റുള്ള കമ്പനികള്‍ക്കും അനുകരിക്കാന്‍ കഴിയുന്ന മാതൃകയും പ്രചോദനവുമായി കണക്കാക്കിയാണ്‌ അവാര്‍ഡ്‌ നല്‌കിയത്‌. മുന്‍ സുപ്രീം കോടതി ജഡ്‌ജിയും കോംപറ്റീഷന്‍ അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാനുമായ ജസ്‌റ്റിസ്‌ ഡോ. അരിജിത്‌ പസായത്തും വ്യവസായ പ്രമുഖരും അടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ നിശ്ചയിച്ചത്‌. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലുമുള്ള കമ്പനികളെ പരിഗണിക്കുന്നതിനായുള്ള കമ്മിറ്റിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. 

ജോലി ചെയ്യാനുള്ള മികച്ച സ്ഥാപനമാണ്‌ വിഷ്വല്‍ ഐക്യു എന്ന്‌ ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ്‌ ഈ പുരസ്‌കാരമെന്ന്‌ വിഷ്വല്‍ ഐക്യു എച്ച്‌ആര്‍ ഡയറക്ടര്‍ സനിത ചിറ്റിലപ്പിള്ളി പറഞ്ഞു. 

ഇന്ത്യയില്‍നിന്ന്‌ 367 കമ്പനികള്‍ പങ്കെടുത്തതില്‍ 20 കമ്പനികള്‍ക്കാണ്‌ പുരസ്‌കാരങ്ങള്‍ ലഭിച്ചത്‌. ടാറ്റ മോട്ടോഴ്‌സ്‌, ആദിത്യ ബിര്‍ള, ആക്‌സഞ്ചര്‍, എച്ച്‌പിസിഎല്‍, എം&എം, കോണ്‍സെന്‍ട്രിക്‌സ്‌, സിന്റാല്‍, ജെകെ ടയര്‍, യുബിഐ, ഡബ്ല്യൂഎന്‍എസ്‌ ഗ്ലോബല്‍ തുടങ്ങിയവയാണ്‌ അവാര്‍ഡുനേടിയ മറ്റു കമ്പനികള്‍.