Breaking News

Trending right now:
Description
 
Jan 30, 2015

കോള്‍ ഇന്ത്യയില്‍ സര്‍ക്കാരിനുള്ള ഓഹരികള്‍ ഇന്നു വില്‍ക്കും

image പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയിയില്‍ സര്‍ക്കാരിനുള്ള 31.58 കോടി ഓഹരികള്‍ (അഞ്ചുശതമാനം) ഇന്നു പൊതുവിപണിയില്‍ വിറ്റഴിക്കും. 358 രൂപയാണ്‌ ഓഹരിയുടെ ഏറ്റവും കുറഞ്ഞവില. ഓഫര്‍ ഫോര്‍ സെയില്‍ അഥവാ ലേലം രീതിയില്‍ അഞ്ചു ശതമാനം ഓഹരികൂടി വിറ്റഴിക്കാനും തീരുമാനമുണ്ട്‌. അതേസമയം, ഓഹരി വില്‍പനയെ തൊഴിലാളിയൂണിയനുകള്‍ എതിര്‍ത്തു രംഗത്തുണ്ട്‌. തൊഴിലാളികള്‍ ഇന്നു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
കോള്‍ ഇന്ത്യയില്‍ 89.65 ശതമാനം ഓഹരിയാണ്‌ സര്‍ക്കാരിനുള്ളത്‌. പത്തുശതമാനം ഓഹരി ഏറ്റവും കുറഞ്ഞ വിലയ്‌ക്കു വിറ്റാല്‍ ഏതാണ്ട്‌ 22600 കോടി രൂപ ഖജനാവിലെത്തും. രാജ്യത്ത്‌ ഇതുവരെ നടന്ന എല്ലാ ഓഹരി വില്‍പനകളെക്കാളും വലുതാണിത്‌. രാജ്യത്തെയും വിദേശത്തെയും വന്‍ നിക്ഷേപക സ്ഥാപനങ്ങളെയെല്ലാം ഓഹരി വാങ്ങലില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്‌. 2010 ഒക്ടോബറിലും ഓഹരിവിറ്റഴിച്ചിരുന്നു. അന്ന്‌ 15199 കോടി രൂപയാണ്‌ സമാഹരിക്കാനായത്‌. ഈ സാമ്പത്തികവര്‍ഷം ഇതുവരെ 1713 കോടി രൂപമാത്രമേ പൊതുമേഖലയുടെ ഓഹരി വില്‍പനയിലൂടെ സര്‍ക്കാരിനു ലഭിച്ചുള്ളൂ. 43425 കോടി രൂപയാണു പ്രഖ്യാപിത ലക്ഷ്യം. ഒഎല്‍ജിസി, എന്‍എംഡിസി, ഇന്ത്യന്‍ ഓയില്‍, ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌, നാഷനല്‍ അലുമിനിയം ഡ്രെയിങ്‌ കോര്‍പറേഷന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരി വില്‍പനയും മാര്‍ച്ച്‌ 31നകം നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌.