Breaking News

Trending right now:
Description
 
Jan 29, 2015

ടൈറ്റന്‍ സ്‌കിന്‍ പെര്‍ഫ്യൂമുകള്‍

image
അനുപമമായ ഫ്രഞ്ച്‌ സൗരഭ്യമാണ്‌ സ്‌കിന്‍ എന്ന ബ്രാന്‍ഡില്‍ ടൈറ്റന്‍ കമ്പനി അവതരിപ്പിക്കുന്നത്‌. പെര്‍ഫ്യൂമുകളെക്കുറിച്ചുള്ള കാഴ്‌ചപ്പാടിനും ഉപയോഗത്തിനും ആസ്വാദനത്തിനും മാറ്റം വരുത്തുന്നതായിരിക്കും സ്‌കിന്‍ എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ലോകത്തിലെതന്നെ ഏറ്റവും മികച്ച മാസ്റ്റര്‍ പെര്‍ഫ്യൂമേഴ്‌സ്‌ ആണ്‌ ഫ്രാന്‍സില്‍ ടൈറ്റനു വേണ്ടി പുതിയ പെര്‍ഫ്യൂം നിര്‍മിക്കുന്നത്‌. സാധാരണക്കാര്‍ക്ക്‌ പ്രാപ്‌തമായ വിലയാണിവയ്‌ക്ക്‌.
ആറ്‌ മാസ്റ്റര്‍ പെര്‍ഫ്യൂമേഴ്‌സ്‌ തയാറാക്കിയ ആറ്‌ വ്യത്യസ്‌തമായ സൗരഭ്യമാണ്‌ സ്‌കിന്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്‌. പുരുഷന്മാര്‍ക്കായി റോ, എക്‌സ്‌ട്രീം, സ്‌റ്റീലെ എന്നിവയും വനിതകള്‍ക്കായി ഇമേറ, സെലസ്‌റ്റെ, നൂഡ്‌ എന്നിവയും വില്‍പ്പനയ്‌ക്കെത്തുന്നു. യൂഡി പര്‍ഫ്യൂം (ഇഡിപി) വിഭാഗത്തിലുള്ളവയാണ്‌ ഇവ. ദീര്‍ഘനേരം നിലനില്‍ക്കാന്‍ കഴിയുന്നവയും സമയം കഴിയുന്തോറും കൂടുതല്‍ ശ്രദ്ധേയമാകുന്നതുമായ നറുമണങ്ങളാണിവ. തൊലിപ്പുറമേ സൗമ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തിയ ഉത്‌പന്നങ്ങളാണ്‌ ഇവയെല്ലാം. 990 രൂപ മുതല്‍ 1790 രൂപ വരെയാണ്‌ 50 മില്ലി മുതല്‍ 100 മില്ലി വരെയുള്ള ബോട്ടിലുകളിലെ ഉത്‌പന്നങ്ങളുടെ വില.