Breaking News

Trending right now:
Description
 
Jan 29, 2015

ദിലീപും മഞ്‌ജുവും വീണ്ടും സുഹൃത്തുക്കള്‍; വിവാഹമോചനക്കേസില്‍ ശനിയാഴ്‌ച വിധി

image
കൊച്ചി: ദിലീപ്‌- മഞ്‌ജു വാര്യര്‍ സംയുക്ത വിവാഹ മോചന ഹര്‍ജി എറണാകുളം കോടതി ഇന്നു പരിഗണിച്ചു. വിവാഹ മോചനക്കേസിലെ നടപടി ക്രമങ്ങളെല്ലാം ഇന്ന്‌ പൂര്‍ത്തിയാക്കിയ കോടതി ശനിയാഴ്‌ച കേസില്‍ വിധി പറയും.
ഒരുമിച്ചു ജീവിക്കാന്‍ താല്‌പര്യമില്ലെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചു നിന്നു.
എന്നാല്‍ മകള്‍ മീനാക്ഷിയുടെയോ, സ്വത്തുവകകളിലോ മഞ്‌ജു അവകാശം ഉന്നയിച്ചില്ല. 
മകള്‍ മീനാക്ഷി ദിലീപിന്റെ പക്കല്‍ സുരക്ഷിതയായിരിക്കുമെന്നും മഞ്‌ജു വ്യക്തമാക്കി.
വിവാഹ മോചിതരായാലും ഞങ്ങളുടെ സൗഹൃദം തുടരുമെന്നും മഞ്‌ജു തന്റെ കുഞ്ഞിന്റെ അമ്മയാണെന്നും ദിലീപ്‌ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 24 നാണ്‌ വിവാഹ മോചനം ആവശ്യപ്പെട്ടു ഇരുവരും കോടതിയെ സമീപിച്ചത്‌. അന്നു തന്നെ കോടതി ഇരുവര്‍ക്കും കൗണ്‍സിലിംഗ്‌ നല്‍കിയിരുന്നു. 
ദിലീപായിരുന്നു ആദ്യം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തത്‌. കേസ്‌ വിവരങ്ങള്‍ രഹസ്യമായിരിക്കണമെന്നും മാധ്യമങ്ങള്‍ക്ക്‌ വിവരം നല്‍കരുതെന്നും ദിലീപ്‌ ആവശ്യപ്പെട്ടിരുന്നു.