Breaking News

Trending right now:
Description
 
Jan 29, 2015

മലയാളികള്‍ ഓസ്‌ട്രേലിയയുടെ കരുത്ത്‌: മേയര്‍

Jose M George
image മെല്‍ബണ്‍: ഇന്ത്യയുടെ കരുത്തും യശസും ഉയര്‍ത്തിക്കാണിക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനം ഒഐസിസി ഓസ്‌ട്രേലിയ വിപുലമായി ആഘോഷിച്ചു. ആഘോഷ ചടങ്ങുകള്‍ കൗണ്‍സില്‍ മേയര്‍ മിക്ക്‌ മോര്‍ലാന്‍ഡ്‌ ഉദ്‌ഘാടനം ചെയ്‌തു. മലയാളികള്‍ ഓസ്‌ട്രേലിയുടെ കരുത്താണെന്നും വളരെ അടുക്കും ചിട്ടയോടുംകൂടി തങ്ങളുടെ പാരമ്പര്യം നിര്‍ത്തുന്നവരാണെന്നും, വിവിധ ജാതികളുടേയും മതങ്ങളുടേയും ആചാരങ്ങളുടേയും നല്ല ഗുണങ്ങളാണ്‌ ഓസ്‌ട്രേലിയയ്‌ക്കു വേണ്ടതെന്നും റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുകൊണടു മേയര്‍ പറഞ്ഞു.

ദേശീയ പ്രസിഡന്റ്‌ ജോസ്‌ എം. ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ആദ്യകാല മലയാളിയും പൊതു പ്രവര്‍ത്തകനുമായ ബേര്‍ട്ടി ചാക്കോ റിപ്പബ്ലിക്‌ ദിന സന്ദേശം നല്‌കി.

ലിബറല്‍ പാര്‍ട്ടി ഇലക്ഷന്‍ മെമ്പര്‍ പ്രസാദ്‌ ഫിലിപ്പ്‌, റവ. ഫാ. ആന്‍സണ്‍ തോമസ്‌, ശ്രീനാരായണ മിഷന്‍ സെക്രട്ടറി അരുണ്‍ ശശിധരന്‍, മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ വാതപ്പള്ളി, കൗണ്‍സിലര്‍മാരായ അമന്‍ഡ സ്റ്റാഫ്‌ള്‍ഡണ്‍, ഡാമിയന്‍ റൊസാരിയോ, ദൂം മൂവീസ്‌ ഡയറക്‌ടര്‍ സാഹില്‍ ലൂതറ, ബെന്നി കോടമുള്ളില്‍, കേസി മലയാളി ഫോറം പ്രതിനിധി ജോണി വര്‍ഗീസ്‌, ഗവണ്‍മെന്റ്‌ എംപ്ലോയീസ്‌ ഓര്‍ഗനൈസേഷന്‍ പ്രതിനിധി സുനില്‍ കണ്ണൂര്‍, ഒഐസിസി യുവജനവിഭാഗം കണ്‍വീനര്‍ ബോസ്‌കോ തിരുവനന്തപുരം, ഒഐസിസി വിദ്യാര്‍ഥിവിഭാഗം കണ്‍വീനര്‍ വിഷ്‌ണു മോഹന്‍ദാസ്‌ ചെമ്പന്‍കുളം എന്നിവര്‍ സംസാരിച്ചു. സാല്‍വേഷന്‍ ആര്‍മി ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്‌ ചടങ്ങിന്‌ മാറ്റുകൂട്ടി. ഒഐസിസി വിക്‌ടോറിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജിബി ഫ്രാങ്ക്‌ളിന്‍ നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.