Breaking News

Trending right now:
Description
 
Jan 28, 2015

പരേഡ്‌ കാണാന്‍ മോഹന്‍ലാല്‍ സൈനികവേഷത്തിലെത്തി

image ന്യൂഡല്‍ഹിയില്‍ റിപ്പബ്ലിക്‌ ദിന പരേഡ്‌ കാണാന്‍ സൈനിക വേഷത്തില്‍ ലഫ്‌.കേണല്‍ മോഹന്‍ലാലും എത്തി. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്ര, സംവിധായകന്‍ മേജര്‍ രവി എന്നിവരുമുണ്ടായിരുന്നു. ലഫ്‌. കേണലിന്റെ യൂണിഫോമില്‍ ആദ്യമായാണ്‌ പരേഡ്‌ കാണാന്‍, കാണികളില്‍ ഒരാളാകാന്‍ മോഹന്‍ലാല്‍ എത്തുന്നത്‌. പരേഡ്‌ അദ്ദേഹത്തിന്‌ വിസ്‌മയമുണ്ടാക്കുകയും ചെയ്‌തു. മഴയും മൂടല്‍മഞ്ഞും വകവയ്‌ക്കാതെ പരേഡ്‌ വീക്ഷിക്കാന്‍ എത്തിയ കാണികളുടെ ആവേശത്തില്‍ പ്രിയപ്പെട്ട നടനും പങ്കുചേരുകയായിരുന്നു. വിവിധ നാടുകളില്‍നിന്നുള്ളവരുടെ സംഗമവേദിയായ പരേഡ്‌, ദേശസ്‌നേഹത്തിന്റെ ഉത്തമ മാതൃകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. സൈനികനെന്ന നിലയില്‍ പരേഡിനെത്താന്‍ കഴിഞ്ഞത്‌ അഭിമാനവും അംഗീകാരവുമാണ്‌. രാജ്യത്തു വലിയ മാറ്റങ്ങള്‍ സംഭവിക്കാവുന്നതിന്റെ സൂചനയും കാണുന്നുണ്ട്‌. യുഎസ്‌ പ്രസിഡന്റ്‌ ബാരക്‌ ഒബാമ പരിപാടിയില്‍ മുഖ്യതിഥിയായി എത്തിയത്‌ ഇതാണ്‌ സൂചിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.