Breaking News

Trending right now:
Description
 
Jan 27, 2015

ട്രിപ്പ്‌ അഡൈ്വസര്‍ ട്രാവലേഴ്‌സ്‌ ചോയ്‌സ്‌ 2015: കേരളത്തിന്‌ 35 അവാര്‍ഡുകള്‍

image
കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ്പ്‌ അഡൈ്വസറിന്റെ 2015 ട്രാവലേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 25 അവാര്‍ഡുകള്‍ വാരിക്കൂട്ടിയ കേരളത്തിന്റെ ടൂറിസം മേഖല ദേശീയതലത്തില്‍ രണ്ടാമതെത്തി. 74 അവാര്‍ഡുകളുമായി രാജസ്ഥാനാണ്‌ ഒന്നാമത്‌.

ബാര്‍ഗെയ്‌ന്‍ ഹോട്ടല്‍ വിഭാഗത്തില്‍ വര്‍ക്കലയിലെ കൈയ ഹൗസ്‌ തുടര്‍ച്ചയായി നാലാം വര്‍ഷവും ഒന്നാമതെത്തി. ഏഷ്യന്‍ റാങ്കിംഗില്‍ രണ്ടാം സ്ഥാനവും കൈയ ഹൗസ്‌ നേടി. ഇതേ വിഭാഗത്തില്‍ സാജ്‌ഹോം ഫോര്‍ട്ടുകൊച്ചി ഏഷ്യയില്‍ ഏഴാം സ്ഥാനത്തെത്തി. ബ്രെഡ്‌ & ബ്രേക്ക്‌ഫാസ്റ്റ്‌ ആന്റ്‌ ഇന്‍സ്‌ വിഭാഗത്തില്‍ മൂന്നാറിലെ റോയല്‍ മാസ്റ്റ്‌ ഏഷ്യയില്‍ അഞ്ചാമതെത്തി.
3

വിവിധ വിഭാഗങ്ങളില്‍ ഇന്ത്യ ലിസ്റ്റിംഗില്‍ ഒന്നാമതെത്തിയ ഹോട്ടലുകള്‍: ലക്ഷ്വറി- ഒബ്‌റോയ്‌ വന്യവിലാസ്‌ രാജസ്ഥാന്‍, ബെസ്റ്റ്‌ സര്‍വീസ്‌-ഒബ്‌റോയ്‌ വന്യവിലാസ്‌ രാജസ്ഥാന്‍, റൊമാന്‍സ്‌-പേള്‍ പാലസ്‌ ഹെറിറ്റേജ്‌ രാജസ്ഥാന്‍, ബ്രെഡ്‌ & ബ്രേക്ക്‌ഫാസ്റ്റ്‌-സുപ്യാര്‍ മഹല്‍ രാജസ്ഥാന്‍, ഫാമിലി-സായ്‌ വിശ്രം ബൈന്‍ഡൂര്‍ കര്‍ണാടക, സ്റ്റാര്‍ ഹോട്ടല്‍-ഒബ്‌റോയ്‌ വന്യവിലാസ്‌ രാജസ്ഥാന്‍, ടോപ്‌ ഹോട്ടല്‍-വൈല്‍ഡ്‌ ഫ്‌ളവര്‍ ഹാള്‍ ഹിമാചല്‍ പ്രദേശ്‌, ബാര്‍ഗെയ്‌ന്‍-കൈയ ഹൗസ്‌.


12 രാജ്യങ്ങളില്‍ നിന്നായി 20,000 ത്തോളം യാത്രികരുടെ പ്രതികരണങ്ങളില്‍ നിന്നാണ്‌ മികച്ച ഹോട്ടലുകളെ തിരഞ്ഞെടുത്തത്‌. സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം ഇന്ത്യക്കാരും, 76 ശതമാനം വിദേശികളും ട്രിപ്പ്‌ അഡൈ്വസര്‍ ട്രാവലേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡുകള്‍ അടക്കമുള്ള ബഹുമതികള്‍ ഹോട്ടലുകള്‍ തെരഞ്ഞടുക്കുന്നതിന്‌ മാനദണ്‌ഡമാക്കാറുണ്ടെന്ന്‌ പറഞ്ഞു.