Breaking News

Trending right now:
Description
 
Jan 27, 2015

ഗ്ലോറിയ 2015: വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു

വിനോദ്‌ മത്തായി
image ബ്രിസ്‌ബെയ്‌നിലെ സെന്റ്‌ തോമസ്‌ ജാക്കോബൈറ്റ്‌ സിറിയന്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ഗ്ലോറിയ 2015 കാരോള്‍ കാര്‍ണിവല്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ബ്രിസ്‌ബെയ്‌നിലെ ബോവന്‍ ഹില്‍സില്‍ റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്‌. 



ഒന്നാം സമ്മാനം നേടിയ ടീമിന്‌ 1001 ഡോളറായിരുന്നു സമ്മാനം. പുന്നയ്‌ക്കല്‍ അസോസിയേറ്റ്‌സാണ്‌ സമ്മാനത്തുക സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. രണ്ടാം സ്ഥാനത്തെത്തിയവര്‍ക്ക്‌ 501 ഡോളര്‍ സമ്മാനമായി ലഭിച്ചു.


കരോള്‍ മത്സരത്തിനു പുറമെ, മ്യൂസിക്‌ & ഡാന്‍സ്‌ ഫ്യൂഷന്‍, ടാലന്റ്‌ എക്‌സ്‌ട്രാവഗന്‍സ, ക്ലബ്‌ 50/50 ലാറ്റിന്‍ മ്യൂസിക്‌, ലയണ്‍ ഡാന്‍സ്‌ എന്നിവയുമുണ്ടായിരുന്നു. 



ഫാ. അജോഷ്‌ ജോസഫ്‌ (0422 525 054) പ്രസിഡന്റായ മാനേജിംഗ്‌ ടീമാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി. 


ബിജു ജോസഫ്‌, ഷിബു എല്‍ദോ, ജിജോ പോള്‍, റോബിന്‍ മുരീക്കല്‍, ജെമ്മി വര്‍ഗീസ്‌, സോണി സ്‌റ്റീഫന്‍, പീറ്റര്‍ ലൂക്കോസ്‌, ബിജു ജോണ്‍, ജോബിന്‍ ജേക്കബ്‌, ജോണ്‍സണ്‍ വര്‍ഗീസ്‌, എല്‍ദോസ്‌ വര്‍ഗീസ്‌, ബിജോയ്‌ മാത്യു എന്നിവര്‍ വിവിധ ടീമുകളായി ഗ്ലോറിയയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.