Breaking News

Trending right now:
Description
 
Jan 27, 2015

പൗലീന വേഗയ്‌ക്ക്‌ വിശ്വസുന്ദരിപട്ടം

image 2014ലെ വിശ്വസുന്ദരിപട്ടമായ മിസ്‌ കൊളംബിയ പൗലീന വേഗ സ്വന്തമാക്കി. ബിസിനസ്‌ വിദ്യാര്‍ഥിനിയായ ഈ സുന്ദരിക്ക്‌ 22 വയസാണ്‌ പ്രായം. 87 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ്‌ പൗലീന വേഗ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയത്‌. മിസ്‌ ഇന്ത്യ നൊയോനിത്ത ലോധും ഈ സുന്ദരിയുടെ മുമ്പില്‍ പരാജയത്തിന്റെ രുചിയറിഞ്ഞു. അവസാന പത്തുപേരുടെ റൗണ്ടില്‍പോലും ലോധിന്‌ എത്താന്‍ ആയില്ല. വിശ്വസുന്ദരിപട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ കൊളംബിയന്‍ സുന്ദരിയാണ്‌ പൗലീന. മിസ്‌ യുഎസ്‌എ നിയ സാഞ്ചസ്‌ ഒന്നാം റണ്ണറപ്പായും മിസ്‌ ഉക്രൈന്‍ ഡയാന ഹര്‍ക്കുഷ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ എഫ്‌ഐയു അരീനയിലാണ്‌ വിശ്വസുന്ദരി മത്സരം നടന്നത്‌.