Breaking News

Trending right now:
Description
 
Dec 04, 2012

കേറ്റ്‌ മിഡില്‍ടണ്‍ ഗര്‍ഭിണി; ആഘോഷത്തിന്‌ ഒരുക്കമായി

image ലണ്ടന്‍: ബ്രിട്ടീഷ്‌ പത്രങ്ങള്‍ വില്യം രാജകുമാരന്റെ പത്‌നി കേറ്റ്‌ മിഡില്‍ടണ്‍ ഗര്‍ഭിണിയാണെന്ന്‌ ഒന്നരവര്‍ഷത്തോളം പലപ്പോഴായി പ്രചരിപ്പിച്ചിരുന്നു. ഇല്ലാത്ത ഗര്‍ഭത്തിന്റെ പേരിലായിരുന്നു അന്നത്തെ പ്രചരണം. കേറ്റിന്റെ ചിത്രങ്ങള്‍ ഒപ്പിയെടുത്ത്‌ ഇവര്‍ ഇതിനു തെളിവായി പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോഴിത്‌ യാഥാര്‍ഥ്യമായി. കേറ്റ്‌ മിഡില്‍ടണ്‍ ഗര്‍ഭിണിയാണെന്ന്‌ ബ്രട്ടീഷ്‌ രാജകുടുംബം സ്ഥിരീകരിച്ചു. ഗര്‍ഭകാലത്ത്‌ രാവിലെയുണ്ടാകുന്ന അസുഖങ്ങള്‍ കേറ്റിനെ അലട്ടുന്നുണ്ടെന്നും നിലവില്‍ അവര്‍ ലണ്ടനിലെ ആശുപത്രിയിലാണെന്നും കൊട്ടാരം വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. 

എന്നാല്‍ പ്രസവം സംബന്ധിച്ച ദിവസമോ മറ്റുവിവരങ്ങളോ വെളിപ്പെടുത്താന്‍ കൊട്ടാരവുമായി ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. വില്യമിന്റെ മകന്‍ കിരീടാവകാശിയായിരിക്കുമെന്ന്‌ എലിസബത്ത്‌ രാജ്ഞി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡയാന രാജകുമാരിക്ക്‌ ശേഷം ഇതാദ്യമായാണ്‌ രാജകുടുംബത്തിലെ ഒരു മരുമകള്‍ ഗര്‍ഭം ധരിക്കുന്നത്‌. 1981 ലായിരുന്നു ഇത്‌. വില്യമിന്റെയും കേറ്റിന്റെയും വിവാഹം ആഘോഷമാക്കിയതുപോലെ രാജകുടുംബത്തിലെ പുതിയ അതിഥിയുടെ വരവും ആഘോഷമാക്കാന്‍ ബ്രട്ടീഷ്‌ ജനത ഒരുക്കമാരംഭിച്ചു.