Breaking News

Trending right now:
Description
 
Dec 04, 2012

ജെസി ഹിലേല്‍ പാടുന്നു, കുഞ്ഞുമാലാഖയുടെ മധുരശബ്ദത്തില്‍

Ria Merlin, riamerlin@hotmail.com
image "ആവേ മരിയ...ആആആേേേേവേ മരിയാാാാാ..." ജെസി ഹിലേല്‍ എന്ന കൊച്ചുമിടുക്കി പാടുമ്പോള്‍ കേട്ടുനില്‍ക്കുന്നവര്‍ ശ്വാസമടക്കിപ്പിടിച്ചാണ്‌ ആ പാട്ട്‌ കേള്‍ക്കുന്നത്‌. പത്തുവയസുകാരി ജെസിയുടെ സ്വനനാളത്തില്‍നിന്നുയരുന്നത്‌ മാലാഖയുടെ പാട്ടാണെന്ന്‌ മികച്ച ഗായകര്‍ പോലും പറയുന്നതില്‍ അത്ഭുതമില്ല.

കഴിഞ്ഞ നവംബര്‍ 25-ന്‌ രാത്രി ഏഴരയ്‌ക്ക്‌ ന്യൂസിലന്‍ഡ്‌ ഗോട്ട്‌ താലന്റ്‌ ടെലിവിഷന്‍ പരിപാടിയിലെ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ജെസി പാടിയപ്പോള്‍ ലോകം മുഴുവനാണ്‌ ജെസിക്കായി പ്രാര്‍ത്ഥിച്ചത്‌. നിറഞ്ഞ ചിരിയും ഭാവങ്ങളുമായി പാട്ടിനെ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടാണ്‌ ജെസി പാടുന്നത്‌. കണ്ടുനില്‍ക്കുന്നവരുടെ ഹൃദയം അലിഞ്ഞുപോകുന്നതും അതുകൊണ്ടുതന്നെ. ശബ്ദനിയന്ത്രണം ഏറെ വേണ്ട "ആവേ മരിയ..." പാടുന്നത്ര ലാഘവത്തോടെ "പച്ചപ്പനംതത്തേ, പുന്നാര പൂമുത്തേ..." എന്ന മലയാളംപാട്ട്‌ പാടാനും ജെസിക്ക്‌ ഏറെ ഇഷ്ടമാണ്‌. ഒരു പാട്ട്‌ കേട്ട്‌ ഇഷ്ടപ്പെട്ടാല്‍ അത്‌ ആവര്‍ത്തിച്ചുപാടി കാണാതെ പഠിക്കാന്‍ ജെസിക്ക്‌ ഏറെ ഉത്സാഹമാണ്‌.

കണ്ടുനില്‍ക്കുന്നവര്‍ക്കും കേട്ടുനില്‍ക്കുന്നവര്‍ക്കും ഒരു പോലെ വിരുന്നാണ്‌ ജെസിയുടെ പ്രകടനം. സദസ്‌ പാട്ട്‌ നന്നായി ആസ്വദിക്കുന്നുവെന്നു കാണുമ്പോള്‍ ജെസി വിടര്‍ന്നു ചിരിക്കും. പ്രകടനം ഒന്നുകൂടി മെച്ചപ്പെടാന്‍ ഇതുമതി. പാട്ടുകളുടെ അര്‍ത്ഥം കേട്ടുനില്‍ക്കുന്നവരിലേയ്‌ക്ക്‌ പൂര്‍ണമായും എത്തിക്കാന്‍കഴിയുന്ന രീതിയിലാണ്‌ ജെസിയുടെ പാട്ട്‌. നീണ്ട കൈയടി കേള്‍ക്കുമ്പോള്‍ പാട്ട്‌ നിര്‍ത്തേണ്ടെന്നുതന്നെ തോന്നുമെന്ന്‌ ജെസി ഹിലേല്‍ പറയുന്നു. അത്രയ്‌ക്ക്‌ ആമഗ്നയായാണ്‌ ജെസിയുടെ ആലാപനം.ഐടി രംഗത്ത്‌ ജോലി നോക്കുന്ന റാബി ഹിലേലിന്റെയും സിജി സൂസന്‍ ജോര്‍ജിന്റെ പുത്രിയാണ്‌ ജെസി. സഹോദരി പതിനഞ്ചുവയസുകാരി ജൂലി നന്നായി പിയാന വായിക്കും. മാതാപിതാക്കള്‍ക്ക്‌ സംഗീതം ഏറെ ഇഷ്ടമാണെങ്കിലും കുടുംബത്തില്‍ വേറെ പാട്ടുകാരില്ല. ജൂലിക്ക്‌ പൊതുവേദിയില്‍ വരാന്‍ മടിയാണെങ്കില്‍ ജെസിക്ക്‌ അത്‌ അത്യാഹ്ലാദം നല്‌കുന്നു. കോട്ടയം ബസേലിയസ്‌ കോളജിലെ പൊളിറ്റിക്‌സ്‌ അദ്ധ്യാപകനായിരുന്ന അമലഗിരി ഒരുവട്ടിത്തുറയില്‍ പ്രഫ. ഒ.എം മാത്യുവിന്റെയും ജോളി മാത്യുവിന്റെയും എറണാകുളം കൈതയില്‍ കെ.കെ. ജോര്‍ജിന്റെയും മേഴ്‌സിയുടെയും പേരമകളാണ്‌ ജെസി. ന്യൂസിലന്‍ഡിലെ വെല്ലിംഗ്‌ടണില്‍ ജനിച്ച്‌ അവിടെ വളര്‍ന്ന ജെസിക്ക്‌ കോട്ടയം ഏറെ പ്രിയപ്പെട്ടതാണ്‌. ലോസാഞ്ചലസില്‍ നടന്ന ഇന്റര്‍നാഷണല്‍ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ പരിപാടിയില്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത ജെസി ഇന്ന്‌ താരപദവിയിലാണ്‌. ന്യൂസിലന്‍ഡ്‌ ഗോട്ട്‌ താലന്റെ ഷോയില്‍ ജെസി രണ്ടാം സ്ഥാനം നേടിയതോടെ ആരാധകരുടെ എണ്ണം അനുദിനം കൂടിവരുന്നു. ഏഷ്യ, യൂറോപ്പ്‌, അമേരിക്ക എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ ജെസി ഇതുവരെ സന്ദര്‍ശിച്ചുകഴിഞ്ഞു. ഒരു പാട്ടുകാരിയാകണമെന്ന അദമ്യമായ ആഗ്രഹമാണ്‌ കൊച്ചു ജെസിക്ക്‌. പത്തുവയസായതേ ഉള്ളൂവെങ്കിലും വളര്‍ന്നുവലുതാകുമ്പോള്‍ മറ്റൊരു കരിയറിനെക്കുറിച്ച്‌ ജെസി ആലോചിക്കുന്നേയില്ല. മൈക്കില്‍ ജാക്‌സണാണ്‌ ജെസിയുടെ ആരാധനാപാത്രം. ജെസിയുടെ ജന്മദിനത്തില്‍ തന്നെയാണ്‌ പോപ്‌ താരത്തിന്റെയും ജന്മദിനം. എല്‍ട്ടണ്‍ ജോണ്‍, വിറ്റ്‌നി ഹ്യൂസ്റ്റണ്‍, മരിയ കെറി എന്നിവരാണ്‌ ജെസിയുടെ പ്രിയ ഗായകര്‍.

മൂന്നുവയസ്‌ മുതല്‍ ജെസി പാടിത്തുടങ്ങിയതാണ്‌. ക്രെഷിലേയ്‌ക്ക്‌ കൊണ്ടുപോകുമ്പോള്‍ കാറില്‍ സ്ഥിരമായി കേട്ടിരുന്ന പാട്ട്‌ കേട്ടാണ്‌ ജെസി ആദ്യമായി പാടിയത്‌. പാട്ടില്‍ ജെസിക്ക്‌ അസാധാരണ കഴിവുണ്ടെന്ന്‌ മാതാപിതാക്കള്‍ക്കു പെട്ടെന്നുതന്നെ മനസിലായി. അഞ്ചുവയസ്‌ മുതല്‍ ജെസിയെ പാട്ട്‌ പഠിപ്പിക്കുന്നുണ്ട്‌. ആദ്യമായി അഞ്ചുവയസില്‍ നോര്‍ത്ത്‌ സിറ്റി പ്ലാസ മാളിലെ മത്സരത്തിലാണ്‌ ജെസി വേദിയില്‍ കയറിയത്‌. എന്നാല്‍, സമ്മാനങ്ങളൊന്നും കിട്ടാതെ വേദി വിട്ട ജെസി അന്ന്‌ ഒരുപാട്‌ കരഞ്ഞു. 

ന്യൂസിലന്‍ഡ്‌ ഗോട്ട്‌ താലന്റ്‌ പരിപാടി ടിവിയില്‍ വന്നതിനുശേഷം ലോകം മുഴുവനും നിന്നും ജെസിക്ക്‌ ഒട്ടേറെ ഇ-മെയിലുകള്‍ കിട്ടുന്നുണ്ട്‌. കൊച്ചുകുട്ടികള്‍ മുതല്‍ വിഖ്യാത ഗായകര്‍ വരെ ജെസിയെ അഭിനന്ദനങ്ങള്‍കൊണ്ട്‌ പൊതിയുന്നു.
keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews, nurse, Nurses, Nurse's Strike, Nursing Corner, Wedding Planner, Wedding, Cookery, Business, Business news, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics, Kerala Politics, Cinema, cinema, film, 

keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews,nurse, Nurses, Nurse's Strike,Nursing Corner, Wedding Planner, Wedding, Cookery, Business, Businessnews, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics, Kerala Politics, Travel, Tourism