Breaking News

Trending right now:
Description
 
Jan 24, 2015

സിഎസ്‌ഐ സഭ നാളെ പ്രാര്‍ഥനാ ഞായര്‍ ആചരിക്കും

image സിഎസ്‌ഐ സഭ നാളെ പ്രാര്‍ഥനാ-ജാഗ്രതാ ഞായരായി ആചരിക്കും. സിഎസ്‌ഐ ബിഷപ്‌സ്‌ കൗണ്‍സില്‍ പുറപ്പെടുവിക്കുന്ന ഇടയലേഖനം 1800 പള്ളികളില്‍ വായിക്കും. സമൂഹത്തില്‍ പെരുകുന്ന തിന്മകള്‍ക്കെതിരേ പോരാടാനും സിഎസ്‌ഐ സഭയിലെ വിശ്വാസിസമൂഹത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ടാണിത്‌. സമൂഹത്തെ കാര്‍ന്നുതിന്നുന്ന മദ്യപാനം, ലഹരി വസ്‌തുക്കളുടെ ഉപയോഗം, കുടുംബങ്ങളിലെ ശിഥിലീകരണം, ആര്‍ഭാടം, സൈബര്‍, ലൈംഗിക കുറ്റകൃത്യങ്ങള്‍, വിശ്വാസത്തെയും വിശ്വാസസമൂഹങ്ങളേയും രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം, സമൂഹത്തിന്റെ സമൂലമായ പരിവര്‍ത്തനത്തിനുവേണ്ടി പ്രാര്‍ഥിക്കുക എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്‌. മദ്യനയത്തില്‍നിന്നു പിറകോട്ടു പോകുന്ന സര്‍ക്കാരിന്റെ നീക്കത്തെ ഉത്‌കണ്‌ഠയോടെയാണു സഭാനേതൃത്വം വീക്ഷിക്കുന്നത്‌. മദ്യലോബിയുടെ കുപ്രചാരണം തിരിച്ചറിയാനും എതിര്‍ത്തു തോല്‍പ്പിക്കാനും സിഎസ്‌ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്‌ തോമസ്‌ കെ. ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ ബിഷപ്‌ കൗണ്‍സില്‍ ആഹ്വാനംചെയ്‌തു. നാളെ ആരംഭിക്കുന്ന മഹായിടവക തൃതീയ ജൂബിലി സ്‌മാരക കണ്‍വന്‍ഷന്റെ യോഗത്തില്‍ പ്രത്യേക പ്രാര്‍ഥന നടക്കും. ഫെബ്രുവരി ഒന്നുമുതല്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഇരുപതിനായിരം പ്രതിനിധികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.