Breaking News

Trending right now:
Description
 
Jan 24, 2015

കാര്‍ വാങ്ങിയാല്‍ മറ്റൊരു കാര്‍ ഭാഗ്യസമ്മാനം

image ദുബായ്‌ ഷോപ്പിങ്‌ ഫെസ്റ്റിവെലിനോടനുബന്ധിച്ച്‌ അല്‍ ഹബ്‌തൂര്‍ മോട്ടോഴ്‌സ്‌, മിസ്‌തുബിഷി വാഹന ഉപഭോക്താക്കള്‍ക്കായി വന്‍ സമ്മാന പദ്ധതിയാണ്‌ ഒരുക്കിയിരിക്കുന്നത്‌. വാങ്ങുന്ന വാഹനം കൂടാതെ മറ്റൊന്നുകൂടി നല്‍കുമെന്നാണ്‌ പ്രഖ്യാപനം. വെറുതെയല്ല, നറുക്കെടുപ്പിലൂടെ ഭാഗ്യവാനെ കണ്ടെത്തണമെന്നുമാത്രം. രണ്ടു നറുക്കെടുപ്പുകളിലായി എട്ടു ഭാഗ്യശാലികള്‍ക്കാണ്‌ കാര്‍ സമ്മാനമായി ലഭിക്കുക. രണ്ടാമതൊരു കാറിനു പുറകെ പ്രത്യേക കിഴിവും ഈ കാലയളവില്‍ കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്‌. ഗഡുക്കളായി പണമടച്ച്‌ വാഹനങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ടായിരിക്കും. സൗജന്യ ഇന്‍ഷുറന്‍സും വാഗ്‌ദാനം നല്‍കുന്നു. അഞ്ചുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ വാറന്റി തുടങ്ങിയവ ഓഫറുകളില്‍പെടും. കാര്‍ സമ്മാനത്തിന്റെ നറുക്കെടുപ്പ്‌ മാര്‍ച്ച്‌ എട്ടിന്‌ ദുബായിലും മാര്‍ച്ച്‌ ഒമ്പതിന്‌ ഷാര്‍ജയിലും നടക്കും.