Breaking News

Trending right now:
Description
 
Jan 24, 2015

മുക്കുവ ഗ്രാമത്തിന്റെ കഥ പറയുന്ന മറിയം മുക്കില്‍ ഫഹദ്‌ ഫാസില്‍ നായകന്‍

image ഫഹദ്‌ ഫാസില്‍ നായകവേഷത്തിലെത്തുന്ന മറിയം മുക്ക്‌ എന്ന സിനിമയില്‍ മുക്കുവ ഗ്രാമത്തിലെ കുറെ ആളുകളുടെ ജീവിതമാണ്‌ സംവിധായകന്‍ ജയിംസ്‌ ആല്‍ബര്‍ട്ട്‌ അവതരിപ്പിക്കുന്നത്‌. കടലിന്റെ പശ്ചാത്തലത്തിലാണ്‌ കഥ. സന അല്‍താഫാണ്‌ നായിക. ഫെലിക്‌സ്‌ എന്ന കഥാപാത്രത്തെയാണ്‌ ഫഹദ്‌ അവതരിപ്പിക്കുന്നത്‌. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഫെലിക്‌സിനെ വളര്‍ത്തുന്നത്‌ മറിയം മുക്കിലെ പ്രമാണിയായ മരിയാനാശാനാണ്‌. മരിയാനാശാന്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്‌ മനോജ്‌ കെ. ജയനാണ്‌ ജീവന്‍ നല്‍കിയിരിക്കുന്നത്‌. ഫെലിക്‌സ്‌ വളര്‍ന്നതോടെ ഫെലിക്‌സ്‌ മരിയാനാശാന്റെ തന്തോന്നിപ്പടയുടെ നേതാവായി മാറി. മഠത്തില്‍ പഠിക്കുകയായിരുന്ന ഫെലിക്‌സിന്റെ കളികൂട്ടുകാരി സലോമി (സന അല്‍താഫ്‌) മറിയം മുക്കില്‍ എത്തുന്നതോടെ ഫെലിക്‌സ്‌ അവളുമായി അടുപ്പത്തിലാകുന്നു. സലോമിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഫെലിക്‌സും മരിയാനാശാനുമായുള്ള ബന്ധം തകരുകയും ചെയ്‌തു. അതേദിവസം തന്നെയാണ്‌ മറിയംമുക്കിലെ മാതാവ്‌ കരയില്‍ ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ്‌ ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്‌. ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ മതങ്ങളും വിശ്വാസങ്ങലും വില്‍ക്കപ്പെടുന്നത്‌ എങ്ങനെയെന്നും കഥാസന്ദര്‍ഭങ്ങളിലൂടെ മറിയം മുക്ക്‌ അവതരിപ്പിക്കുന്നു. സന അല്‍താഫ്‌ നായികയായി എത്തുന്ന ആദ്യചിത്രമാണിത്‌. വലിയൊരു താരനിരതന്നെ മറിയംമുക്കിലുണ്ട്‌. പ്രതാപ്‌ പോത്തന്‍, അജു വര്‍ഗീസ്‌, ജോയ്‌ മാത്യു, നീരജ്‌ മാധവ്‌, സാദിഖ്‌, സീമ ജി.നായര്‍, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിദ്യാസാഗറാണ്‌ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്‌.