Breaking News

Trending right now:
Description
 
Jan 23, 2015

സര്‍ക്കാരിന്റെ റേഷന്‍കാര്‍ഡ്‌ ശാക്തീകരണം

ജിജി ഷിബു
image

റേഷന്‍ കാര്‍ഡില്‍ ഫോട്ടോ കെട്ട്യോന്റെ മാറ്റി കെട്ട്യോളുടെയാക്കിയപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു. ഇനി മേല്‍ കാര്‍ഡിന്റെ മേല്‍ ആദ്യ അവകാശിയായ ഈയൊള്ളവളെ ബഹുമാനിച്ചു ആദരിച്ചു ഭര്‍ത്താവ്‌ മര്യാദയ്‌ക്ക്‌ നിക്കുമെന്നും അല്ലെങ്കില്‍ കാര്‍ഡില്‍ നിന്ന്‌ എന്നന്നേക്കുമായി പേരു വെട്ടി ആഹാരം തന്നെ മുട്ടിക്കാമെന്നും സ്വപ്‌നം കണ്ടു പോയി. 
എന്തു മനോഹരമായ ആചാരം അല്ലേ...
ഇനി മുതല്‍ കാര്‍ഡുടമയായ ഭാര്യയ്‌ക്ക്‌ റേഷന്‍ കാര്‍ഡില്‍ വന്ന മാറ്റം അറിയണമെങ്കില്‍ അതിന്റെ ഉള്ളിലേയ്‌ക്ക്‌ ഇറങ്ങിചെല്ലണം കാര്‍ഡില്‍ ഫോട്ടോ പതിക്കാന്‍ വെയിലും കൊണ്ട്‌ ഭാര്യ നില്‍ക്കുമെങ്കിലും അതിന്റെ സാമ്പത്തിക കാര്യങ്ങളുടെ പൂര്‍ണ കണ്‍ട്രോള്‍ ഇപ്പോഴും ഭര്‍ത്താവിന്‌ തന്നെയാണ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഭര്‍ത്താവിന്റെ മേല്‍ തന്നെയാകാം. ഗ്യാസിന്റെ കണ്‍സ്യൂമര്‍ നമ്പര്‍ ഭര്‍ത്താവിന്റെ പേരിലായാലും കുഴപ്പമില്ല... അങ്ങനെ എല്ലാം ഭര്‍ത്താവ്‌ തന്നെ അധികാരി. 


പണ്ട്‌ നമ്പൂതിരി പറഞ്ഞത്‌ ഇതിനാണ്‌ പെട്ടി കള്ളന്‍ കൊണ്ടുപോയാല്‍ എന്താ താക്കോല്‍ നോമിന്റെ കയ്യിലല്ലേ...