Breaking News

Trending right now:
Description
 
Sep 20, 2012

30 കോടിരൂപയുടെ ഗൗണ്‍ ലണ്ടന്‍ പുറത്തിറക്കി

image ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലയേറിയ വസ്‌ത്രം ലണ്ടനില്‍ പുറത്തിറക്കി. 30 കോടി രൂപയാണ്‌ വില. രണ്ട്‌ കാരറ്റിന്റെ 50 വജ്രങ്ങളാണ്‌ ഈ ഗൗണില്‍ പതിച്ചിട്ടുള്ളത്‌. വസ്‌ത്രം രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌.

ബ്രിട്ടനിലെ ഫാഷന്‍ ഡിസൈനറായ ഡെബി വിംഗ്‌ ഹാംമാണ്‌. ഗൗണില്‍ പിടിപ്പിച്ചിരിക്കുന്ന വജ്രങ്ങള്‍ക്കു മാത്രം 13 കിലോ ഭാരമുണ്ട്‌. ഉക്രെയ്‌നില്‍ നടന്ന ഫാഷന്‍ ഷോയിലാണ്‌ ഈ വസ്‌ത്രം ആദ്യമായി അവതരിപ്പിച്ച്‌ ലോക ശ്രദ്ധ നേടിയിരിക്കുന്നത്‌. വജ്രങ്ങളുടെ ഭംഗി കളയുന്ന വേഷമാണിതെന്നാണ്‌ വിമര്‍ശകരുടെ അഭിപ്രായം. വസ്‌ത്രം അതിമനോഹരമാണെന്ന്‌ വിശേഷിപ്പിച്ചവരുമുണ്ട്‌.