റിമിയുടെ പേജില്‍ ഒരു പാവം എഴുതിയ കമന്റ്‌ വായിക്കു .

Ashique Ahammed >>>Rimi Tomi.
12 hrs · 
അഹങ്കാരമേ നിന്റെ പേരോ റിമി ടോമി..???!!!
മലയാളത്തിലെ പ്രമുഖ
സിനിമാ പിന്നണി ഗായികയും ടി.വി അവതാരികയുമായ
റിമി ടോമിയെ വ്യക്തിഹത്യ
നടത്താനോ അപകീർത്തിപ്പെടു
ത്താനോ അല്ല ഈ കുറിപ്പ്. നിലമ്പൂർ
പാട്ടുത്സവ വേദിയില് ഗാനമേള
അവതരിപ്പിക്കാനെത്തിയ
റിമി ടോമി കാട്ടിക്കൂട്ടിയ
കോപ്രായങ്ങളും അഹങ്കാരവും കണ്ട്
മനംനൊന്താണ് ഇതെഴുതുന്നത്.
അഞ്ചു വർഷം മുമ്പ്
മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണയി
ല് ഗാനമേളയില് അവഹേളിക്കുന്ന
തരത്തില് പെരുമാറിയ
റിമി ടോമിയെ ഒരു വിഭാഗം ഓടിച്ചു
വിടുകയായിരുന്നു. അന്ന്
പരിപാടി പാതിവഴി അവസാനിച്ച്
ഓടി കാറില് കയറിയാണ്
റിമി രക്ഷപ്പെട്ടത്. അതിനു
ശേഷം മലപ്പുറത്തേക്കില്ലെന്നു പറഞ്ഞ
റിമിക്ക്
ധൈര്യം നല്കി വേദി നല്കിയത്
നിലമ്പൂർ പാട്ടുത്സവം കമ്മിറ്റിയാണ്.
പതിനായിരങ്ങളുടെ നിറഞ്ഞ സദസിലാണ്
റിമി അന്നു പാടി അപസ്വരങ്ങളില്ലാ
തെ സന്തോഷത്തോടെയും
സംതൃപ്തിയോടെയും വേദി വിട്ടത്.
മൂന്നാം തവണയും നിലമ്പൂരിലെത്തി
യപ്പോൾ
അഹങ്കാരവും താന്പോരിയമയുടെയ
ും ആൾ രൂപമായ പുതിയൊരു
റിമിയെയാണ് നിലംബുരുകാർ കണ്ടത്.
തന്റെ പാട്ടുകേൾക്കാനെത്തിയ
പതിനായിരങ്ങളെയും,
എല്ലാ സൗകര്യങ്ങളുമൊരുക്കിയ
സംഘാടകരെയും അവഹേളിക്കുന്ന
സമീപനമായിരുന്നു തുടക്കം മുതലേ...
പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട്
ഉദ്ഘാടനം ചെയ്തു കാനേഷ് പൂനൂർ
മുഖ്യാഥിതിയായ സാംസ്ക്കാരിക
സമ്മേളനത്തിനു ശേഷം. ഗാനമേള
ആരംഭിക്കുന്നത് 20
മിനുറ്റോളം ശബ്ദം ശരിയല്ലെന്നു
പറഞ്ഞ് വൈകിപ്പിച്ചതിനു
ശേഷമായിരുന്നു..
ശബ്ദം നേരത്തെ തന്നെ ശരിയാക്കിയെന്ന്
സൗണ്ട് എഞ്ചിനീയർ
അറിയിച്ചപ്പോഴാണ് സംഘാടകർ
വിവരം തിരക്കിയത്. അപ്പോള് മുഴുവന്
തുകയും നൽകാതെ സ്റ്റേജിൽ
കയറില്ലെന്ന് റിമി വാശിപിടിച്ചു.. മുൻ
കാലങ്ങളിലെല്ലാം പറഞ്ഞ
പണവും എല്ലാ സൗകര്യങ്ങളും നൽകിയാണ്
പാട്ടുത്സവ
കമ്മിറ്റി റിമിയെ യാത്രയാക്കിയിരു
ന്നത്. ഒമ്പതു വർഷവും പാട്ടുത്സവത്തിന
െത്തിയ എല്ലാ കലാകാരന്മാർക്കു
ം പറഞ്ഞതുക കണക്കുതീർത്തു
നൽകി സന്തോഷത്തോടെ യാത്രയാക്കിയ
പാരമ്പര്യമാണ് നിലമ്പൂരിനുള്ളത്.
നേരത്തെ അഡ്വാൻസ് നൽകിയ തുക
കഴിച്ചുള്ള ബാക്കി മുഴുവൻ
സംഖ്യയും എണ്ണി ബോധ്യപ്പെട്ട
ശേഷം മാത്രമാണ് റിമി സ്റ്റേജിൽ
കയറിയത്. ഇതിനു
പുറമെ റിമിയുടെയും സംഘത്തിന്റെയും മറ്റു
ചിലവുകളും, ഭക്ഷണവും,
താമസവും സംഘാടകരാണ്
വഹിച്ചതെന്നുകൂടി ഓർക്കണം.
പാട്ടിനിടെ പ്രാദേശിക ചാനലുകാർ
ലൈവ് ടെലികാസ്റ്റ് നൽകുന്നതിനെതിരെ
യും, നിലമ്പൂർ
പാട്ടിൻറെ ഗൃഹാതുരത്വം പേറുന്ന
പ്രവാസികളായ നിലംബൂരുകാർക്കു
വേണ്ടി വെബ് ടെലികാസ്റ്റ്
നൽകുന്നതിനെതിരെ
യും റിമി രോഷം കൊണ്ടു ...
നേരത്തെ രണ്ടു തവണ റിമി നിലമ്പൂരിൽ
പരിപാടി അവതരിപ്പിച്ചപ്പ
ോഴും ലൈവ് ടെലികാസ്റ്റ് നടത്തിയിരുന്നു
എന്നത് ഈ അവസരത്തിൽ
ഓർക്കേണ്ടതാണ്. പാട്ടുത്സവ
നഗരിയിലെത്തി പരിപാടി കാണാൻ
സാധിക്കാത്ത പ്രായം ചെന്നവർ
അടക്കമുള്ളവർക്ക് പ്രാദേശിക
ചാനലിന്റെ ലൈവ് ടെലികാസ്റ്റ്
വളരെ അനുഗ്രഹമായിരുന്നു.
ഏറെ പോപ്പുലറും,
ഇന്നിൻറെ ട്രെണ്ടുമായ
തൈക്കുടം ബ്രിഡ്ജും, മഞ്ജു
വാര്യരും വരെ ലൈവ് ടെലികാസ്റ്റിന്
അനുമതി നൽകിയപ്പോഴായിരുന്നു
റിമിയുടെ ഈ എതിർപ്പ്. ഇതേ തുടർന്ന്
ലൈവ് ടെലികാസ്റ്റ് നിർത്തിവെച്ചു.
ഇതിനു പുറമെ സ്റ്റേജിൽ
സംഘാടകരെയും, വളണ്ടിയർമാരെയും
അവഹേളിച്ച്
റിമിയുടെ നിലമ്പുരുകാരനായ
ബന്ധുവിന്റെയും, എടക്കര സ്വദേശിയായ
മാനേജരുടെയും വിളയാട്ടമായിരുന്നു.
അതിഥികൾക്കായുള്ള പ്രത്യേക
ഇരിപ്പിടം നൽകിയിട്ടും റിമിയുടെ ബന്ധു
സ്റ്റേജ് ഭരിക്കുകയായിരുന്നു.
പരിപാടിയുടെ വിജയത്തിനായി സംഘാടകർ
സംയമനം പാലിക്കുകയായിരുന്നു.
ഇതിനിടെയാണ് കുടുംബത്തോടൊപ്പ
ം പാട്ടുകേൾക്കാനെത്തിയ
സ്ത്രീയെ നിലമ്പൂരിന്റെ സരിതാ നായരെന്നു
പറഞ്ഞ് നിർബന്ധിച്ചു വേദിയിലേക്കു
ക്ഷണിച്ചത്.
കാര്യമറിയാതെ വേദിയിലെത്തിയ
വീട്ടമ്മയെ പാട്ടിനൊത്ത് ഡാൻസ്
ചെയ്യിക്കുകയും ചെയ്തു. പിന്നീട്
അവർക്ക് തികച്ചും അപരിചിതനായ ഒരു
ചെറുപ്പക്കാരനെയും സ്റ്റെജിലേക്കു
വിളിച്ച്,
അവനോടൊപ്പം വീട്ടമ്മയെക്കൊണ്ട്
ഡാൻസ് ചെയ്യിക്കുന്ന ക്രൂരമായ
മാനസിക പീഢനമാണ്
റിമി ടോമി നടത്തിയത്... ഈ
നാടകത്തിനൊടുവിൽ പ്രധാന
സ്പോണ്സറെ വേദിയിലേക്കു ക്ഷണിച്ച്
വീട്ടമ്മക്ക് രണ്ടു പവന്റെ കമ്മല്
സമ്മാനമായി നൽകണമെന്ന്
നിർബന്ധിച്ചു. ഈ പറഞ്ഞ
സമ്മാനം കിട്ടിയില്ലെങ്കിൽ
വീട്ടമ്മയോട് തന്നെ വിളിച്ചറിയിക്കാ
നും. താനത് തൻറെ ചാനൽ
പ്രോഗ്രാമിലൂടെ വിളിച്ചറിയിച്ച്
സ്പോണ്സറെ അപമാനിക്കുമെന്ന
ും ഭീഷണിയുടെ സ്വരത്തിൽ
പ്രഖ്യാപിച്ചു .
റിമിയുടെ അമ്മയോ സഹോദരിമാരോ ആയിരുന്നെങ്കിൽ
ഇത്തരത്തിലൽ വേദിയിലേക്കു ക്ഷണിച്ചു
നാണം കെടുത്തുമായിരുന്നോ?..
നിലമ്പൂരിലെ സ്ത്രീകൾ
ആത്മാഭിമാനം ഉള്ളവരാണ്.
പരിപാടിക്കിടെ പ്രശ്നമുണ്ടാക്ക
േണ്ടെന്നു കരുതിയാണ്
മൗനം പാലിച്ചത്..
അല്ലാതെ റിമിയുടെ പ്രകടനം കണ്ട്
മയങ്ങിയിട്ടല്ല.
എടവണ്ണയിലെ എഴാം ക്ലാസിൽ
പഠിക്കുന്ന കാഴ്ചയില്ലാത്ത
കൊച്ചുമിടുക്കി രഹാനക്ക് വേദിയിൽ
പാടാൻ അവസരം നൽകിയതിനു
റിമി കലിതുള്ളി. മഴവിൽ
മനോരമയിലെ ഒന്നും ഒന്നും മൂന്നെന്ന
പരിപാടിയിൽ ഇത്തരം പ്രതിഭകൾക്ക്
അവസരം കൊടുക്കുന്നയാളു
ടെ തനിനിറം കാണാനും നിലംബുരുകാർക്ക്
‌ ഇതോടെ കഴിഞ്ഞു. രഹാനക്കു പാടാൻ
സമയം കൊടുത്തതിനു
റിമി കയർത്തപ്പോൾ സ്റ്റേജിനടുത്തു
നിന്നും വിതുമ്പിക്കരഞ്ഞത്
രഹാനയുടെ മാതാവാണ്. എന്നാൽ
സംഘാടകരുടെ നിർബന്ധം കൊണ്ട്
കൊച്ചു ഗായിക രഹാനയെ പാട്ടുത്സവ
വേദിയിൽ പാടിപ്പിച്ചു. അവൾക്ക്
കീ ബോർഡു
വായിക്കാനും അവസരം നൽകി.
എന്നാൽ ഇതിനുള്ള പക റിമി തീർത്തത്
പരിപാടിക്കിടെയുള്ള കരിമരുന്നു
പ്രകടനം കുളമാക്കിയാണ്. പത്തരക്ക്
പാട്ടു നിർത്തി,
കൊല്ലംതോറും പാട്ടുൽസവത്തോടന
ുബന്ധിച്ചു നടത്താറുള്ള കരിമരുന്നു
പ്രകടനത്തിനുള്ള അവസരം നൽകാമെന്ന
മുൻധാരണ തെറ്റിച്ച് റിമി പാട്ടു തുടർന്നു.
ഇതോടെ കരിമരുന്നിന് തീ കൊടുക്കാനിട്ട
വെടിമരുന്ന് മഞ്ഞിൽ കുതിർന്നു നനഞ്ഞു
പോയി. ഇതിനാൽ കരിമരുന്നു
പ്രകടനത്തിന്റെ പൂർണ
രൂപം നിലമ്പൂരുകാർക്ക്
ആസ്വദിക്കാനായില്ല.
ഒരു പാട്ടുപോലും മുഴുവനായി പാടാതെ,
അന്താക്ഷരിയും കോമഡി ഷോയും പോലെ ഗാനമേള
നടത്തിയ റിമി ടോമി ഒന്ന് ഓർക്കുന്നത്
നന്ന്...
മലയാളത്തിന്റെ വാനമ്പാടി കെ.എസ്
ചിത്ര, ജി. വേണുഗോപാൽ ,വിജയ്
യേശുദാസ്, മഞ്ജരി, ഗായത്രി,
രഞ്ജിനി ജോസ്, ജോത്സ്ന, ഫ്രാങ്കോ, മധു
ബാലകൃഷ്ണൻ, അഫ്സൽ, ഷഹബാസ് അമൻ
അടക്കമുള്ള നിരവധി ഗായകരും...
മധു ,തിലകൻ, സുരേഷ് ഗോപി, കലാഭവൻ
മണി, സുരാജ് വെഞ്ഞാറമൂട്,കെപ
ിഎസി ലളിത അടക്കമുള്ള പ്രമുഖ
നടീനടന്മാരും, അടൂർ
ഗോപാലകൃഷ്ണൻ ,ശ്യാമ പ്രസാദ്,
രഞ്ജിത്ത്, കമൽ തുടങ്ങിയ പ്രശസ്തരായ
സിനിമാ സംവീധായകരും,
കേരളത്തിലെ എണ്ണം പറഞ്ഞ
വാക്മികളും ,സാംസ്കാരിക
നായകരും എത്തിയ വേദിയാണിത്.
മലയാളത്തിന്റെ പ്രിയ നടി ശോഭന
'കൃഷ്ണ' എന്ന തൻറെ മാസ്റ്റർ പീസ്
നൃത്തരൂപം ആദ്യമായി അവതരിപ്പിച്ചത്
നിലമ്പൂരുകാരുടെ മുന്നിലാണ്.
തെന്നിന്ത്യയിലെ
നടിയും നർത്തകിയുമായ
ലക്ഷ്മി ഗോപാലസ്വാമിയും ,
ഷംനകാസിമും നിലമ്പൂരുകാർക്കായി ഈ
പാട്ടുൽസവ വേദിയിൽ നൃത്തം ചെയ്ത
പ്രശസ്തരാണ്. കലയുടെ ആചാര്യൻ സൂര്യ
കൃഷ്ണമൂർത്തി പലയാവർത്തി കലാപ്രകടനം നടത്തിയ
വേദിയാണിത്... കേരളത്തിന്റെ പ്രിയ
നടി മഞ്ജുവാര്യര് നൃത്തം അവതരിപ്പിച്ച
വേദിയിലാണ് അഹങ്കാരത്തിന്റെ ആൾ
രൂപമായി റിമി ടോമി നിലമ്പൂരിനെ നാണം കെടുത്തിയത്. ..ഷാരൂഖ്
ഖാൻ എടുത്തു പൊക്കിയതുകൊണ്ടോ
മഴവിൽ മനോരമയിൽ
പരിപാടി അവതരിപ്പിച്ചതുക
ൊണ്ടോ വിവേകവും സംസ്ക്കാരവും ഉണ്ടാവേണമെന്നില
്ല.. അതു നാം നമ്മുടെ പ്രവർത്തിയിലൂടെ
യാണ് മറ്റുള്ളവർക്ക് കാണിച്ചു
കൊടുക്കുന്നത്.
നിലമ്പൂരിലെ നാട്ടുകാരുടെ ആതിഥ്യമര്യാദയും
പിന്തുണയും നിറഞ്ഞമനസോടെ പ്രകീർത്തിച്ച
സൌത്ത് ഇന്ത്യയുടെ വാനമ്പാടി കെ.എസ്
ചിത്ര, ശോഭന, ലക്ഷ്മി ഗോപാലസ്വാമി,
തൈക്കുടം ബ്രിഡ്ജ് അടക്കമുള്ളവരെ കണ്ടു
പഠിക്കാനെങ്കിലു
ം റിമി ഇനി ശ്രമിക്കണം.
കൂവി ഓടിച്ചുവിടാൻ ഞങ്ങൾക്ക്
അറിയാഞ്ഞിട്ടല്ല... കലയെയും,
കലാകാരന്മാരെയും ബഹുമാനിക്കുന്ന.
.സ്നേഹിക്കുന്ന സംസ്ക്കാരമാണ്
ഏറനാട്ടുകാരുടേത്.. അതു കൊണ്ടാണ്
ഇത്രയൊക്കെയായിട
്ടും റിമി ടോമിയും സംഘവും ഒരു
പോറലും കൂടാതെ നിലമ്പൂർ വിട്ടത്..
ഒമ്പതു വർഷമായി നാട്ടുകാർക്കായി
പാട്ടുത്സവം ഒരുക്കുന്ന നഗരസഭ ചെയർമാൻ
ആര്യാടൻ ഷൗക്കത്തിനോടും, പാട്ടുൽസവ
കമ്മറ്റിയോടും ഒരു
അഭ്യര്ത്ഥനയേ ഞങ്ങൾക്കൊള്ളൂ...
ഇത്തരത്തിലുള്ള
അഹങ്കാരികളെ അറുബോറൻ
കലപിലപാട്ടിന് ഇനി നിലമ്പൂരിലേക്കു
ദയവു ചെയ്ത് ക്ഷണിക്കരുത്.. ഞങ്ങൾ
ഭയക്കുന്നു..
ഞങ്ങളുടെ സംസ്കാരത്തിൻറെ അതിർ
വരമ്പുകളെ...
ഞങ്ങളുടെ ക്ഷമയുടെ അളവുകോലിനെ..
കലയെ സ്നേഹിക്കുന്ന, അന്തസുള്ള,
ആത്മാർത്തതയുള്ള
കലാകാരന്മാരെ സ്വീകരിക്കാൻ ഞങ്ങൾ
നിലമ്പുരുകാർ തയ്യാറാണ്..
ഞങ്ങളുടെ നിറഞ്ഞ സ്നേഹവും, ആദരവും,
തീർച്ചയായും അവരോടൊപ്പമുണ്ടാവും..
ഇത്തരം കമ്പോളവൽക്കരിക്കu പ്പെട്ട
ജാഡപേക്കോമരങ്ങള
െ വരും വർഷങ്ങളിലെങ്കിലും പടിക്കു
പുറത്തു നിർത്തൂ..