Breaking News

Trending right now:
Description
 
Jan 23, 2015

ബ്രിസ്‌ബെയ്‌നില്‍ ഗ്ലോറിയ 2015 ശനിയാഴ്‌ച വൈകുന്നേരം 5 മുതല്‍

വിനോദ്‌ മത്തായി
image ബ്രിസ്‌ബെയ്‌നിലെ സെന്റ്‌ തോമസ്‌ ജാക്കോബൈറ്റ്‌ സിറിയന്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച്‌ ഗ്ലോറിയ 2015 എന്ന പേരില്‍ കാരോള്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്‌ച വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതര വരെയാണ്‌ പരിപാടി. ബ്രിസ്‌ബെയ്‌നിലെ ബോവന്‍ ഹില്‍സില്‍ റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ്‌ പരിപാടി.

ഒന്നാം സമ്മാനം നേടുന്നവര്‍ക്ക്‌ 1001 ഡോളറാണ്‌ സമ്മാനം. പുന്നയ്‌ക്കല്‍ അസോസിയേറ്റ്‌സാണ്‌ സമ്മാനത്തുക സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. രണ്ടാം സമ്മാനം 501 ഡോളര്‍.

കരോള്‍ മത്സരത്തിനു പുറമെ, മ്യൂസിക്‌ & ഡാന്‍സ്‌ ഫ്യൂഷന്‍, ടാലന്റ്‌ എക്‌സ്‌ട്രാവഗന്‍സ, ക്ലബ്‌ 50/50 ലാറ്റിന്‍ മ്യൂസിക്‌, ലയണ്‍ ഡാന്‍സ്‌ എന്നിവയുമുണ്ടാകും. ഓകോണല്‍ ടെറസില്‍നിന്നും സൗജന്യമായി കാര്‍പാര്‍ക്കിംഗിലേയ്‌ക്ക്‌ പ്രവേശിക്കാം.

ഫാ. അജോഷ്‌ ജോസഫ്‌ (0422 525 054) പ്രസിഡന്റായ മാനേജിംഗ്‌ ടീമാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌. ബിജു ജോസഫ്‌, ഷിബു എല്‍ദോ, ജിജോ പോള്‍, റോബിന്‍ മുരീക്കല്‍, ജെമ്മി വര്‍ഗീസ്‌, സോണി സ്‌റ്റീഫന്‍, പീറ്റര്‍ ലൂക്കോസ്‌, ബിജു ജോണ്‍, ജോബിന്‍ ജേക്കബ്‌, ജോണ്‍സണ്‍ വര്‍ഗീസ്‌, എല്‍ദോസ്‌ വര്‍ഗീസ്‌, ബിജോയ്‌ മാത്യു എന്നിവര്‍ വിവിധ ടീമുകളായി ഗ്ലോറിയയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.