Breaking News

Trending right now:
Description
 
Jan 22, 2015

തുണിയലക്കല്‍ ഇപ്പോഴും സ്‌ത്രീകളുടെ മാത്രം ജോലി

image ഇന്ത്യന്‍ ഗൃഹാന്തരീക്ഷത്തില്‍ തുണികള്‍ അലക്കുക എന്നത്‌ പ്രാഥമികമായി സ്‌ത്രീകളുടെ മാത്രം ജോലിയായി തുടരുന്നു എന്ന്‌ എസി നീല്‍സെന്‍ ഇന്ത്യ സര്‍വേ റിപ്പോര്‍ട്ട്‌. ഏരിയല്‍ ഇന്ത്യയുമായി ചേര്‍ന്ന്‌ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം പുരുഷന്‍മാരും തുണിയലക്ക്‌ സ്‌ത്രീകളുടെ ചുതലയാണെന്ന്‌ കരുതുന്നു.

സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയ 85% സ്‌ത്രീകള്‍ പറഞ്ഞത്‌ തൊഴിലിടത്തെ ജോലിക്കുപുറമേ വീട്ടിലും ജോലിഭാരം തങ്ങള്‍ക്കു തന്നെയാണെന്നാണ്‌. ഗാര്‍ഹികാന്തരീക്ഷത്തില്‍ സ്‌ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച്‌ വിവേചനം നേരിടുന്നു എന്ന്‌ സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു ഭാഗം സ്‌ത്രീകളും അഭിപ്രായപ്പെട്ടു.

മാത്രവുമല്ല 70% വിവാഹിതരായ സ്‌ത്രീകളും പറയുന്നത്‌ ഭര്‍ത്താവിനൊപ്പം ചിലവിടുന്നതിനെക്കാള്‍ വളരെ കൂടുതല്‍ സമയം വീട്ടുജോലികള്‍ക്കായി മാറ്റിവയ്‌ക്കേണ്ടിവരുന്നു എന്നാണ്‌. അപൂര്‍വമായി അടുക്കളയില്‍ സഹായിക്കാനെത്തുന്ന പുരുഷന്‍മാര്‍ പോലും അലക്കിന്റെ കാര്യം വരുമ്പോള്‍ അത്‌ പൂര്‍ണമായും സ്‌ത്രീകള്‍ക്ക്‌ വിടുകയാണെന്ന്‌ സര്‍വേ സൂചിപ്പിക്കുന്നു.

ഏരിയല്‍ ഇന്ത്യ-എസി നീല്‍സെന്‍ സര്‍വേയുടെ ഫലങ്ങള്‍ അവതരിപ്പിച്ച പ്രമുഖ നടി അമല പോള്‍ അലക്ക്‌ സ്‌ത്രീകളുടെ മാത്രം ജോലിയോ എന്ന പ്രസക്തമായ ചോദ്യമുയര്‍ത്തി. നടിയെന്ന നിലയില്‍ ഇതുവരെയെത്താന്‍ കഴിഞ്ഞത്‌ വീട്ടുജോലികളുടെ എല്ലാ വശങ്ങളിലും സഹായിക്കുന്ന ഭര്‍ത്താവും കുടുംബാംഗങ്ങളും ഉള്ളതുകൊണ്ടാണെന്ന്‌ അമല പോള്‍ പറഞ്ഞു.