Breaking News

Trending right now:
Description
 
Jan 22, 2015

കെസിഡബ്ലിയുഎ യുടെ നാല്‍പ്പതാമത്‌ വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു; ലോഗോ പ്രകാശനം ചെയ്‌തു

Mangalan
image ക്രോയ്‌ഡന്‍: ക്രോയ്‌ഡനിലെ കേരള കള്‍ച്ചറല്‍ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ ലോഗോ പ്രകാശനം ചെയ്‌തു. ലാന്‍ഫ്രാങ്ക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച്‌ ബോര്‍ഡ്‌ മെമ്പര്‍ സുകുവാണ്‌ ലോഗോ പ്രകാശനം ചെയ്‌തത്‌. സെക്രട്ടറി എല്‍ സജി റിപ്പോര്‍ച്ച്‌ അവതരിപ്പിച്ചു. ക്രോയ്‌ഡനിലെ പ്രഥമ മലയാളി മേയര്‍ മഞ്ചു ഷാഹുല്‍ ഹമീദ്‌ ടെലികോണ്‍ഫറന്‍സിലൂടെ ആശംസകള്‍ നേര്‍ന്നു.

ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത്‌ സജീവമായ സംഘടന വിവിധ കര്‍മപരിപാടികളുമായി വിപുലമായാണ്‌ വാര്‍ഷികം ആഘോഷിക്കുന്നത്‌. ജനുവരി 31-ന്‌ മേയര്‍ മഞ്ചു ഷാഹുല്‍ ഹമീദിന്റെ പിന്തുണയോടെ മാക്‌മില്ലന്‍ കാന്‍സര്‍ സപ്പോര്‍ട്ട്‌, ഏജ്‌ യുകെ എന്നീ ചാരിറ്റി സംഘടനകള്‍ക്കുവേണ്ടി ധനസമാഹരണത്തിനും രക്തം ദാനം ചെയ്യൂ ജീവന്‍ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കെസിഡബ്ലിയുഎയുടെ രക്തദാന രജിസ്‌ട്രേഷനും തുടക്കം കുറിക്കും.