Breaking News

Trending right now:
Description
 
Jan 22, 2015

ഇറോം ശര്‍മിളയ്‌ക്ക്‌ മോചനം

image
ഇംഫാല്‍: ഇറോം ശര്‍മിളയുടെ മേല്‍ ആരോപിക്കപ്പെട്ടിരുന്ന ആത്മഹത്യശ്രമത്തിനുള്ള കുറ്റം ഒഴിവാക്കി ഇംഫാല്‍ കോടതി ഉത്തരവിട്ടു. ഇറോം ശര്‍മിളയുടെ സമരത്തെ ആത്മഹത്യശ്രമമായി കാണുവാന്‍ സാധിക്കില്ലെന്നു കാണിച്ചാണ്‌ കോടതി വിധി. 

അനിശ്ചിതകാല നിരാഹാരത്തെ തുടര്‍ന്നായിരുന്നു ഇറോം ശര്‍മിളയ്‌ക്കെതിരെ കുറ്റം ചുമത്തിയത്‌. 

2000 നവംബര്‍ മുതല്‍ ശര്‍മിള ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. മണിപ്പൂരില്‍ നടപ്പാക്കിയ അഫ്‌സ്‌പ ഘ ആര്‍മ്‌ഡ്‌ ഫോര്‍സസ്‌ സ്‌പെഷ്യല്‍ പവര്‍ ആക്ട്‌ ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇറോം ചാനുശര്‍മിള നിരാഹാര സമരം ആരംഭിച്ചത്‌. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ ഇംഫാല്‍ കോടതി ശര്‍മിളയെ മോചിപ്പിച്ചിരുന്നു. പതിനഞ്ചു വര്‍ഷമായി ഇറോം ശര്‍മിള വീട്ടു തടങ്കലിലാണ്‌.